#കേരളത്തിലെത്തുന്നത് തമിഴ്നാട്ടിൽ നിന്ന് എത്തുന്നത് ചണ്ടിക്കോഴികൾ
കോഴിക്കോട്: ബഡ്ജറ്റിന് മുമ്പ് ഒട്ടേറെ വാഗ്ദാനങ്ങൾ നൽകിയിരുന്നുവെങ്കിലും ബഡ്ജറ്റ് വന്നപ്പോൾ കോഴി കർഷകർക്ക് ലഭിച്ചത് വട്ടപൂജ്യം. ബഡ്ജറ്റിൽ ചില ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഇതോടെ കോഴി ഇറച്ചിയിൽ ഘട്ടം ഘട്ടമായി സംസ്ഥാനം സ്വയംപര്യാപ്തത കൈവരിക്കുമെന്നമായിരുന്നു കോഴി കർഷകരുടെ ധാരണ. കഴിഞ്ഞ വർഷം പലപ്പോഴായി കൃഷി - തദ്ദേശ - ധനകാര്യ മന്ത്രിമാരുമായി നടത്തിയ ചർച്ചകളിൽ ഇത് സംബന്ധിച്ച് ചില സൂചനകൾ നൽകിയിരുന്നു. ശുഭപ്രതീക്ഷയോടെ കഴിയുമ്പോഴാണ് തീർത്തും നിരാശപ്പെടുത്തുന്ന അനുഭവം.
@ വേണം ധവളവിപ്ലവം മോഡൽ
ഒരു കാലത്ത് പാലിനായി തമിഴ്‌നാടിനെയും കർണ്ണാടകത്തിനെയുമാണ് സംസ്ഥാനം ആശ്രയിച്ചിരുന്നത്.എന്നാൽ മാറി മാറി വന്ന സർക്കാറുകൾ ഇടത് മുന്നണി സർക്കാർ പ്രത്യേകിച്ചും ക്ഷീര കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുകയും നൂതന പദ്ധതികൾ ആവിഷ്കരിക്കുകയും ചെയ്തതോടെ പാൽ ഉല്പാദനത്തിൽ സംസ്ഥാന ഏറെക്കുറെ സ്വയംപര്യാപ്തത കൈവരിച്ചിട്ടുണ്ടു.ഇപ്പോൾ ഉത്സവ സീസണുകളിൽ മാത്രമാണ് പാലിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്നുള്ളു. എന്നാൽ കോഴി ഇറച്ചിയുടെയും മുട്ടയുടെയും കാര്യത്തിൽ ഇതല്ല സ്ഥിതി.
#കോഴിക്ക് ഇതര സംസസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത് 80 ശതമാനം
#കേരളത്തിൽ ഉല്പാദിപ്പിക്കുന്ന കോഴി ഇറച്ചി 20 ശതമാനം
#മുട്ടയ്ക്ക് ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് 75 ശതമാനം
#കേരളത്തിൽ ഉത്പാദിപ്പിക്കുന്ന മുട്ട 25 ശതമാനം
@കോഴി കർഷകരുടെ ആവശ്യം
#അഞ്ചായിരം കോഴികൾ വരെ വളർത്തുന്നതിന് ലൈസൻസിൽ നിന്ന് ഒഴിവാക്കുക
#കർഷകരെ പോലെ നാല് ശതമാനം പലിശ നിരക്കിൽ വായ്പ നൽകുക
#തൊടിലുറപ്പ് പദ്ധതിയിൽ കോഴികർഷകരെയും ഉൾപ്പെടുത്തുക
"നെൽ കർഷകർക്കും ക്ഷീരകർഷകർക്കും പൈനാപ്പിൾ കർഷകർക്കുമെല്ലാം ആനുകൂല്യം നൽകുമ്പോൾ കോഴി കർഷകരെ മാത്രം സർക്കാർ അവഗണിക്കുകയാണ്. ഇതിൽ മാറ്റം വന്നാൽ മാത്രമെ കോഴി ഇറച്ചി ഉല്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ സാധിക്കുകയുള്ള" - നാരായണൻ, കോഴിക്കോട് ജില്ലാ പൗൾട്രി ഫാർമേഴ്‌സ് അസോസിയേഷൻ സെക്രട്ടറി