കോഴിക്കോട്: പൗരത്വ നിഷേധവുമായി മോദി ഭരണകൂടം മുന്നോട്ടുപോകുമ്പോൾ ഒറ്റക്കെട്ടായി നിന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് പകരം സ്വാർത്ഥതാത്പര്യങ്ങൾക്കു വേണ്ടി ചെറുത്തുനില്പ് ദുർബലപ്പെടുത്തുന്നത് ഒട്ടും ആശാസ്യമല്ലെന്ന് കെ.എൻ.എം കോഴിക്കോട് സൗത്ത് ജില്ലാ കൗൺസിൽ സമ്മേളനം അഭിപ്രായപ്പെട്ടു.
സംഘ് പരിവാർ ശക്തികൾക്ക് ആത്മവിശ്വാസം നൽകാനേ പരസ്പരമുള്ള പഴിചാരലുകൾ ഉപകരിക്കുകയുള്ളൂ. നിലനില്പിനായുള്ള പോരാട്ടം ശക്തിപ്പെടുത്തുകയാണ് പുതിയ സാഹചര്യത്തിൽ വേണ്ടത്. .
എം എസ് എസ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ സമ്മേളനം ഐ എസ് എം സംസ്ഥാന പ്രസിഡന്റ് ഡോ.ഫുക്കാർ അലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ടി. അബ്ദുൽ മജീദ് സുല്ലമി അദ്ധ്യക്ഷത വഹിച്ചു.
അടുത്ത ആറു മാസത്തേക്കുള്ള കർമ്മപദ്ധതിയും ബഡ്ജറ്റും കൗൺസിൽ അംഗീകരിച്ചു. കെ എൻ എം സംസ്ഥാന സെക്രട്ടറി ഇസ്മായീൽ കരിയാട്, വൈസ് പ്രസിഡന്റ് അഡ്വ.പി മുഹമ്മദ് ഹനീഫ്, അഡ്വ. എം. മൊയ്തീൻകുട്ടി, ജില്ലാ സെക്രട്ടറി എം. അബ്ദുറഷീദ്, ഹംസ മൗലവി പട്ടേൽതാഴം, അബ്ദുസ്സലാം പുത്തൂർ, ഐ എസ് എം ജില്ലാ പ്രസിഡന്റ് ഉസ്മാൻ സിറ്റി, എം. ജി. എം ജില്ലാ സെക്രട്ടറി സഫൂറ തിരുവണ്ണൂർ, എം എസ് എം ജില്ലാ സെക്രട്ടറി യഹ്‌യ മലോറം എന്നിവർ പ്രസംഗിച്ചു.