മേപ്പാടി: മേപ്പാടി മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തിന് കൊടിയേറി. ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ.സുധാകരൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ സി. സഹദേവൻ, ദേവസ്വം ബോർഡ് അംഗം വി.കേശവൻ, ബി.സുരേഷ്ബാബു, എൻ.പി.ചന്ദ്രൻ, പ്രകാശൻ, അഡ്വ. ജി.ബബിത, കെ.ശ്രീനിവാസൻ, ആഘോഷകമ്മിറ്റി ജനറൽ കൺവീനർ കെ.ബാബു തുടങ്ങിയവർ പങ്കെടുത്തു.
ക്ഷേത്രം തന്ത്രി ചാത്തനാട്ട് ഇല്ലം രാമചന്ദ്രൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിലാണ് പൂജാദി കർമങ്ങൾ. 14,15 തീയതികളിലാണ് പ്രധാന ഉത്സവം. ഫെബ്രുവരി 17ന് സമാപിക്കും. ഉത്സവ ദിവസങ്ങളിൽ എല്ലാ ദിവസവും അന്നദാനം ഉണ്ടായിരിക്കും.
14ന് രാവിലെ 11 മണി മുതൽ 12 വരെ പൊങ്കാലയും പൂജയും. വൈകീട്ട് ആറിന് ദീപാരാധനയും പഞ്ചവാദ്യവും. തുടർന്ന് പ്രദക്ഷിണം. രാത്രി എട്ടിന് കലാപരിപാടികൾ. 15ന് രാവിലെ ഒമ്പതു മുതൽ 12 വരെ പഞ്ചവാദ്യത്തോടെ കുംഭാഭിഷേകം. ഒന്നിന് അന്നദാനം. ഉച്ചകഴിഞ്ഞ് 3.30ന് താലപ്പൊലി എഴുന്നെള്ളത്ത്. വൈകീട്ട് ആറിന് ദീപാരാധന. വൈകീട്ട് 6.30 മുതൽ 12 മണി വരെ വരവ്കാഴ്ചത്തട്ട് സ്വീകരിക്കൽ. രാത്രി 12ന് നഗരപ്രദക്ഷിണം. 16ന് ഉദയം, കനലാട്ടം. ഏഴുമണിക്ക് ഗുരുസിയാട്ടം. 12 മണിക്ക് വെട്ടിയാട്ടം ക്ഷേത്ര പരിസരത്ത്. 17ന് രാത്രി എട്ടുമണിക്ക് കൊടിയിറക്ക്, കരകം എഴുന്നെള്ളത്ത്.
ഇന്ന്
മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തോടനുബന്ധിച്ചുള്ള കരകം എഴുന്നെള്ളിച്ചു കൊണ്ടുവരാൻ പോക്കും തിരിച്ചു വരവും ഇന്ന് രാത്രി ഏഴുമണിക്ക് നടക്കും.
മേപ്പാടി ശ്രീ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേക മഹോത്സവത്തിന് ട്രസ്റ്റി ബോർഡ് ചെയർമാൻ പി.കെ. സുധാകരൻ കൊടിയേറ്റുന്നു.