vijayan
ടി.വി.വിജയൻ

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ മുൻ കൗൺസിലറും കോൺഗ്രസ്‌ നേതാവുമായിരുന്ന പയറ്റുവളപ്പിൽ ടി.വി.വിജയൻ (75) നിര്യാതനായി. നേരത്തെ പഞ്ചായത്ത് മെമ്പറായിരുന്നു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ്, പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര യോഗം സെക്രട്ടറി, പി.വി.കെ.എം സ്മാരക കലാസമിതി പ്രസിഡന്റ്, കെ.ശിവരാമൻ സ്മാരക ട്രസ്റ്റ് ഖജാൻജി, സി..ബി.ഡി.സി സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ: സത്യവതി (കൊയിലാണ്ടി സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ). മക്കൾ: ജ്യോതിസ് (ഖത്തർ ഇൻകാസ് ജില്ലാ കമ്മിറ്റി അംഗം), തേജസ്വി (അദ്ധ്യാപിക). മരുമക്കൾ: വിലേഷ് (സൗദി), സൂര്യ.