കുറ്റ്യാടി: അഴുക്ക് ചാലിന് സമമാകുകയാണ് കുറ്റിയാടി പുഴ. വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും ഭക്ഷണാവശിഷ്ടവും നിറഞ്ഞതോടെ പുഴയുടെ തീരം മാലിന്യ കുന്നുമായി. കള്ളാട് പാലം മുതൽ കുറ്റ്യാടി വലിയപാലം വരെയുള്ള തീരമാണ് മാലിന്യങ്ങൾ വിഴുങ്ങിയത്.
തീരത്തെ കുറ്റിക്കാടുകളിൽ വലിച്ചെറിയുന്ന മാംസത്തിന്റെയും ഭക്ഷണത്തിന്റെയും അവശിഷ്ടങ്ങൾ പുഴയെ മലിനമാക്കുന്നതായും പരാതിയുണ്ട്. കുറ്റിയാടി മേഖലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇവിടെ നിന്നാണ് വെള്ളമെത്തുന്നത്. പ്ലാസ്റ്റിറ്റിക്ക് സഞ്ചികൾ, ബോട്ടിലുകൾ, തർമോകോൾ തുടങ്ങിയവയും ഇവിടെ തള്ളുന്നുണ്ട്.
ഭക്ഷാവശിഷ്ടടങ്ങൾ വലിച്ചെറിയുന്നത് പതിവായതോടെ തെരുവ് നായയുടെ ശല്യവും വർദ്ധിച്ചു. അതിനിടെ പ്ലാസ്റ്റിക്ക് മാനിന്യം കത്തിക്കുമ്പോഴുള്ള വിഷപ്പുക നാട്ടുകാർക്ക് ബുദ്ധിമുട്ടുമുണ്ടാക്കുന്നതായും പരാതിയുണ്ട്. മരുതോങ്കര റോഡിലെ ചെറിയ പാലത്തിന് സമീപം പഴകിയ മാലിന്യം വലിച്ചെറിയുന്ന ഇടം കാക്കളുടേയും ഇഴജന്തുക്കളുടെയും താവളമാണ്. അസഹ്യമായ ദുർഗന്ധം കാരണം മൂക്ക് പൊത്തിയാണ് വഴിയാത്രക്കാർ ഇതുവഴി പോകുന്നത്.
ഹരിത കേരള മിഷൻ പദ്ധതി പ്രകാരമുള്ള ശുചീകരണം വേഗത്തിലാക്കി കുറ്റ്യാടി പുഴയെ മാലിന്യത്തിൽ നിന്ന് കരകയറ്റണണെന്നാണ് നാട്ടുകാരുടെ ആവശ്യം.
വില്ലനാകുന്ന മാലിന്യം
വലിച്ചെറിയുന്നത് പ്ലാസ്റ്റിറ്റിക്ക് മാലിന്യവും ഭക്ഷണാവശിഷ്ടവും
മാലിന്യം കുറ്റ്യാടി പുഴയിൽ വീഴുന്നതായി പരാതി
പ്ലാസ്റ്റിക് കത്തിക്കുന്നത് നാട്ടുകാർക്ക് ബുദ്ധിമുട്ടാകുന്നു
മരുതോങ്കര റോഡിലെ ചെറിയ പാലവും മാലിന്യ മയം
മാലിന്യം തിന്നാനെത്തുന്ന തെരുവ് നായ്ക്കൾ നാട്ടുകാർക്ക് ഭീഷണി