കോഴിക്കോട്: കോറോണ വൈറസിനെ പ്രതിരോധിക്കാൻ ബീച്ച് ആശുപത്രിയിൽ തുടങ്ങിയ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിനായി ഒരാളെക്കൂടി പ്രവേശിപ്പിച്ചു. ഇയാളുടെ ശ്രവ സാമ്പിൾ പരിശോധനയ്‌ക്കയച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ അറിയിച്ചു. ഇയാളുൾപ്പെടെ രണ്ട് പേരാണ് കോഴിക്കോട്ടെ ഐസൊലേഷൻ വാർഡിലുള്ളത്. അതിനിടെ പരിശോധനാ ഫലം നെഗറ്റീവായതോടെ നിരീക്ഷണത്തിലുണ്ടായിരുന്ന രണ്ട് പേരെ വീട്ടിൽ പോകാൻ അനുവദിച്ചു.
പുതുതായി രണ്ട് പേരുൾപ്പെടെ 398 പേർ നിരീക്ഷണത്തിലുണ്ട്. മെന്റൽ ഹെൽത്ത് ഹെൽപ്പ് ലൈനിലൂടെ രണ്ട് പേർക്ക് കൗൺസലിംഗ് നൽകി. ഡി.എം.ഒയുടെ നേതൃത്വത്തിൽ വീഡിയോ കോൺഫറൻസിലൂടെ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും നടപ്പിലാക്കിയ കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. സ്‌കൂൾ തലത്തിൽ ബോധവത്കരണ ക്ലാസും പ്രതിജ്ഞയും സംഘടിപ്പിച്ചു.