പേരാമ്പ്ര : പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഐ ഐ എസ് ആർ പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം നടത്തി. ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത കുറഞ്ഞ കാലദൈർഘ്യമുള്ള, ഉയർന്ന ഉത്പാദന ശേഷിയുള്ള മഞ്ഞൾ ഇനമാണ് പ്രഗതി.
ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം മുൻ ഡയറക്ടർ ഡോ.ടി. ജോൺ സക്കറിയ വിളവെടുപ്പുത്സവം ഉദ്ഘാടനം ചെയ്തു. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ.പി. രാധാകൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ഡോ.പി.എസ്. മനോജ്, ഡോ.കെ.എം. പ്രകാശ്, ഡോ.കെ.കെ. ഐശര്യ, ഡോ.ബി. പ്രദിപ് എന്നിവർ സംബന്ധിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി മുപ്പതോളം കർഷകർ പങ്കെടുത്തു.
പ്രഗതി മഞ്ഞളിന്റെ വിത്ത് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 0496 2666041.