jatha


പേരാമ്പ്ര : പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട്ട് ആരംഭിച്ച സംഘടിപ്പിച്ച ഷഹിൻ ബാഗ് സ്‌ക്വയർ അനിശ്ചിതകാല സമരത്തിന് ഐക്യാദാർഢ്യവുമായി പന്തിരിക്കര മേഖലാ യൂത്ത് ലീഗ്. അൻപേതാളം പ്രവർത്തകർ രാവിലെ ഏഴു മണിയോടെ പുറപ്പെട്ട് വൈകിട്ട് 7 ന് കോഴിക്കോട് കടപ്പുറത്തെ ഷഹീൻ ബാഗ് സ്‌ക്വയറിൽ എത്തിച്ചേർന്നു.

ജാഥ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ. സുബൈർ ഉദ്ഘാടനം ചെയ്തു. ജാഥയ്ക്ക് ക്യാപ്ടൻ ഷെരീഫ് പന്തിരിക്കര, വൈസ് ക്യാപ്ടൻ ഫൈസൽ പുത്തൻപുരയിൽ, കോ ഓർഡിനേറ്റർ റാഫി പന്തിരിക്കര, പന്തിരിക്കര മേഖലാ മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ പി.പി. ഫൈസൽ, റാഫി പന്തിരിക്കര, ടി.പി. റിയാസ്, ഷെരീഫ് പന്തിരിക്കര തുടങ്ങിയവർ നേതൃത്വം നൽകി.