save

കോഴിക്കോട്: എയ്‌ഡഡ്‌ വിദ്യാലയങ്ങളെയും മാനേജ്‍മെന്റിനെയും ഭയപ്പെടുത്താൻ സർക്കാർ പൊതുവിദ്യാഭ്യാസ മേഖലയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്ന് കെ.എസ്.ടി.യു സംസ്ഥാന സമ്മേളനം ആരോപിച്ചു. വ്യാജ പ്രവേശനം തടയാനാണ് യു.ഐ.ഡി നിർബന്ധമാക്കിയത്. എന്നാലിപ്പോഴും വ്യാജ പ്രവേശനമുണ്ടെന്ന് പറയുമ്പോൾ അത് സർക്കാർ സംവിധാനങ്ങളുടെ പാളിച്ചയാണ്. 2016 മുതൽ എയ്‌ഡഡ്‌ വിദ്യാലയങ്ങളിൽ നിയമിച്ച അദ്ധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

പ്രതിനിധി സമ്മേളനം മുസ്‌ലിം ലീഗ്‌ സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.എം. ജിജുമോൻ അദ്ധ്യക്ഷത വഹിച്ചു. എ.കെ. സൈനുദ്ദീൻ ചർച്ചകൾക്ക് മറുപടി നൽകി. വി.കെ. മൂസ, അബ്ദുല്ല വാവൂർ, കരീം പടുകുണ്ടിൽ പി.വി. ഹുസൈൻ, ബഷീർ ചെറിയാണ്ടി, എ.സി. അതാവുള്ള, യുസഫ് ചേലപ്പള്ളി, പി.പി. മുഹമ്മദ്, എം. അഹമ്മദ്, പി.കെ. അസീസ്, പി.കെ.എം. ശഹീദ്, പി.ടി.എം ഷറഫുന്നിസ, സി.എം. അലി, ടി. ഗഫൂർ, കെ.വി.ടി മുസ്‌തഫ, കെ.എം.എ നാസർ, കെ. അബ്ദുൽ കരീം, ഹമീദ് കൊമ്പത്ത് തുടങ്ങിയവർ പ്രസംഗിച്ചു.