1

പയ്യോളി: അയനിക്കാട് വെസ്റ്റ് യുപി സ്കൂളിലെ പൂർവവിദ്യാർഥികളുടെ വാട്സ് ആപ്പ് കൂട്ടായ്മയായ 'വസന്തം വരവായ് ' സംഘടിപ്പിച്ച ബാബുവിനൊപ്പം മധുരം സ്മൃതിമധുരം സംസ്ഥാന നാടക അവാർഡ് ജേതാവും സിനിമാനടനുമായ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു.

അപകടത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചെത്തിയ പഴയ സഹപാഠി പി.എം.ബാബുവിന്

സാന്ത്വനമായി ഒരുക്കിയ ചടങ്ങിൽ കെ ടി രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കലോത്സവത്തിൽ നാടോടിനൃത്തം, കഥാപ്രസംഗം എന്നിവയിൽ ഒന്നാം സമ്മാനവും എ ഗ്രേഡും ലഭിച്ച അഥീന രാഗേഷ്, സംസ്ഥാന ടെക്നിക്കൽ കായികമേളയിൽ പോൾവോൾട്ടിൽ സ്വർണമെഡൽ നേടിയ പഥിക് എസ് പ്രദീപ് എന്നിവരെ ഉപഹാരം നൽകി അനുമോദിച്ചു. പ്രധാനാധ്യാപകൻ ഇ.സി രാഘവൻ, ടി. മോഹൻ ദാസ്, ടി പവിത്രൻ, ടിനാണു മാസ്റ്റർ, ഗായകൻ വിപിൻ നാഥ്, എം.എം അബ്ദുള്ള, നഗരസഭാംഗം കെ.കെ സാലിഹ, കെ ടി സന്തോഷ് എന്നിവർ പ്രസംഗിച്ചു. ചിത്രകാരൻ കെ.ടി രാഗേഷ് വരച്ച മുഹമ്മദ് പേരാമ്പ്രയുടെ ഛായാചിത്രം പി എം ബാബു സമർപ്പിച്ചു

സർവിസിൽ നിന്ന് വിരമിക്കുന്ന ഷൈലജ, എം എം അബ്ദുള്ള, സരള എന്നിവരെ ഉപഹാരം നൽകി ആദരിച്ചു. എം. ഷൈബു അദ്ധ്യക്ഷത വഹിച്ചു. പ്രകാശ് പയ്യോളി മോഡറേറ്ററായിരുന്നു. ജെ.ജി പുഷ്പലത, അൻസാർ കടവിൽ എന്നിവർ പ്രസംഗിച്ചു.