രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് നഗരസഭയുടെ സഹകരണത്തോടെ മുനിസിപ്പൽ ലൈസൻസ്, തൊഴിൽ നികുതി പുതുക്കൽ ക്യാമ്പ് ആരംഭിച്ചു. മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ രാവിലെ 10 മണി മുതൽ 3 മണി വരെ മൂന്ന് ദിവസമാണ് ക്യാമ്പ്.
ക്യാമ്പ് രാമനാട്ടുകര നഗരസഭ അദ്ധ്യക്ഷൻ വാഴയിൽ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അലി പി. ബാവ അദ്ധ്യക്ഷത വഹിച്ചു. സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.പി.സുരേഷ് ബാബു, ഹെൽത്ത് ഇൻസ്പെക്ടർമാരായ ഇ.രൂപേഷ്, കെ പി ഷജന, പി എം അജ്മൽ, കെ കെ ശിവദാസ്, എ കെ അബ്ദുൽ റസാഖ്, സി ദേവൻ, പി പി സന്തോഷ് കുമാർ, പി പി ബഷീർ, സി കെ നാസർ എന്നിവർ സംസാരിച്ചു