തോണിച്ചാൽ: ഈ വർഷത്തെ തോണിച്ചാൽ ശ്രീ മലക്കാരി ശിവക്ഷേത്രത്തിലെ തിറ മഹോൽസവം 14,15 തീയ്യതികളിൽ നടക്കും. 14 ന് രാവിലെ കഴകം ഉണർത്തൽ ചടങ്ങോടെ ചടങ്ങുകൾ ആരംഭിക്കും. രാവിലെ 6 മണിക്ക് കൊടിയേറ്റ്. തുടർന്ന് ക്ഷേത്ര സന്നിധിയിൽ ചാക്യാർകൂത്ത്, ഓട്ടം തുള്ളൽ എന്നിവ അരങ്ങേറും. ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ശ്രീ മലക്കാരി സംഗീതാർച്ചന സമർപ്പണം. 3 മണിക്ക് മലയിൽ നിന്ന് എഴുന്നള്ളത്ത്. വൈകീട്ട് 7 മണിക്ക് സാംസ്‌കാരിക സമ്മേളനം ആരംഭിക്കും. തുടർന്ന് കലാപരിപാടികൾ,ഭണ്ഡാരം എഴുന്നള്ളത്ത് എന്നിവ നടക്കും. 15 ന് പുലർച്ചെ 3 മണിക്ക് ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിൽ നിന്ന് കുംഭം എഴുന്നള്ളത്ത്. രാവിലെ 8 മണിക്ക് ദേവീദേവൻമാരുടെ വെള്ളാട്ടുകൾ ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം പുലിച്ചാടിച്ചി മുത്താച്ചി, പുള്ളിയാളൻ, പുള്ളിയാരതൻ തിറകൾ നടക്കും. വൈകുന്നേരം 4 മണിക്ക് ക്ഷേത്രത്തിലെ പ്രധാന തിറയായ മലക്കാരി തിറ കെട്ടിയാടും. തുടർന്ന് കാളിയാരതൻ, വേട്ടക്കാളൻ, അതിരാളൻ, മുത്തപ്പൻ തിറകൾ നടക്കും. 16ന് രാവിലെ മലയിലേക്കും ഒതയോത്ത് കരിങ്കാളി ക്ഷേത്രത്തിലേക്കും മടക്കി എഴുന്നള്ളത്ത് നടക്കും. രണ്ട് ദിവസവും അന്നദാനം നടക്കും.
വാർത്താ സമ്മേളനത്തിൽ പി.സോമസുന്ദരൻ,വി.ജി തുളസീദാസ്, അഖിൽ പ്രേം, പി.എം.മഹേഷ്, കെ.കെ അണ്ണൻ, സി.കെ.ഗോപാലകൃഷ്ണൻ, സി.കെ.ശശിധരൻ എന്നിവർ പങ്കെടുത്തു.