photo

എകരൂൽ: ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി യു.ഡി.എഫിലെ കെ.എം.രബിൻ ലാൽ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 13-ാം വാർഡ് അംഗമായ ഇദ്ദേഹം യൂത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയാണ്.

പതിനാറാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി വിജയിച്ചതോടെയാണ് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ചെയർമാൻ സ്ഥാനം കൈവന്നത്. നേരത്തെ എൽ.ഡി.എഫ് പ്രതിനിധിയായിരുന്നു ചെയർമാൻ. ഇപ്പോൾ നാലു സ്റ്റാൻഡിംഗ് കമ്മിറ്റികളുടെയും ചെയർമാൻ സ്ഥാനം യു.ഡി.എഫിനായി.

എൽ.ഡി.എഫ്. അംഗങ്ങൾ തിരഞ്ഞെടുപ്പിൽ നിന്നു വിട്ടുനിൽക്കുകയായിരുന്നു. രബിൻ ലാലിനെ 18-ാം വാർഡ് അംഗം ശ്രീജ മoത്തിൽ പിന്താങ്ങി. ഫലപ്രഖ്യാപനത്തിന് പിറകെ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയ്, കെ.പി.സി.സി.അംഗം കെ.ബാലകൃഷ്ണൻ കിടാവ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക്, കെ.കെ.നാസർ, ടി.പി.അസീസ്,വാർഡ് അംഗം അഹമ്മദ് ജുനൈദ്, ടി.അഭിജിത്ത്, സന്ദീപ് കൃഷ്ണ, കെ.പി.സിറാജ് തുടങ്ങിയവർ സംസാരിച്ചു.