കോഴിക്കോട്: കോഴിക്കോട് തളി ബ്രാഹ്മണ സമൂഹമഠം മുഖ്യപുരോഹിതനായിരുന്ന പരേതനായ എം.എൻ.ശിവരാമ വാദ്ധ്യാരുടെ ഭാര്യ ധനലക്ഷ്മി അമ്മാൾ (94) പുതിയറ ബൈപാസ് റോഡിലെ ദേവി അപാർട്ട്‌മെന്റ്‌സിലെ വസതിയിൽ നിര്യാതയായി. ഇവരുടെ കണ്ണുകൾ കോംട്രസ്റ്റ് കണ്ണാശുപത്രിയിലെ നേത്ര ബാങ്കിലേക്ക് ദാനം ചെയ്തു.
മക്കൾ: ഉമാ മഹേശ്വരി (പോത്തനൂർ), ജയലക്ഷ്മി (പാലക്കാട്), രമ (ചെന്നൈ), രാധിക (തൃശൂർ), നാരായണൻ (മാനേജർ, ഇന്ത്യൻ ബാങ്ക്, ബാംഗ്ലൂർ), ആനന്ദി ശിവരാമൻ (സംഗീതാദ്ധ്യാപിക, കോഴിക്കോട്), രാജേഷ് ശിവരാമൻ (മസ്‌കറ്റ്). മരുമക്കൾ: രാമലിംഗം (റിട്ട. അദ്ധ്യാപകൻ, കോയമ്പത്തൂർ), കൃഷ്ണൻ (പാലക്കാട്), പരേതനായ രാമൻ, അനന്തനാരായണൻ (റിട്ട. ഉദ്യോഗസ്ഥൻ, ധനലക്ഷ്മി ബാങ്ക്), ഗീത (ബംഗളൂരു), പ്രിയ (മസ്‌കറ്റ്). സംസ്‌ക്കാരം ഇന്ന് വൈകിട്ട് 3.30ന് പുതിയപാലം ടി.ബി.എസ് ബ്രാഹ്മണ ശ്മശാനത്തിൽ.