hug

കുന്ദമംഗലം: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിൽ ഈ വർഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർക്കുള്ള ഒന്നാം ഘട്ട സാങ്കേതിക പഠന ക്ലാസിന്റെ ജില്ലാ തല ഉദ്‌ഘാടനം ഇന്ന് രാവിലെ ഒമ്പതിന് കാരന്തുർ മർകസ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ്‌ ഫൈസി ഉദ്ഘടനം ചെയ്യും. ക്ലാസിൽ കുന്ദമംഗലം, കൊടുവള്ളി, എലത്തൂർ നിയോജക മണ്ഡലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ടവരും, ഈ മണ്ഡലങ്ങളിലെ 4000 വരെയുള്ള വെയ്റ്റിംഗ് ലിസ്റ്റിലുള്ളവരും പങ്കെടുക്കണം.

ജില്ലയിലെ മറ്റു ക്ലാസുകളും പങ്കെടുക്കേണ്ട മണ്ഡലങ്ങളും

 25 ന് രാവിലെ ഒമ്പതിന് - വടകര ശാദി മഹൽ ഓഡിറ്റോറിയം (വടകര, നാദാപുരം മണ്ഡലങ്ങൾ)

 26ന് രാവിലെ ഒമ്പതിന് - കുറ്റ്യാടി സിറാജ് ഓഡിറ്റോറിയം (കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങൾ)

 27 ന് രാവിലെ ഒമ്പതിന് - മുക്കം ഇ.എം.എസ് ഹാൾ (തിരുവമ്പാടി മണ്ഡലം)

 മാർച്ച് രണ്ടിന് ഉച്ചയ്‌ക്ക് രണ്ടിന്- കൊയിലാണ്ടി ഖൽഫാൻ ഓഡിറ്റോറിയം (കൊയിലാണ്ടി, ബാലുശ്ശേരി മണ്ഡലങ്ങൾ)

 മാർച്ച് മൂന്നിന് രാവിലെ ഒമ്പതിന് - ഫറോഖ് 3എം ഓഡിറ്റോറിയം (കോഴിക്കോട്, ബേപ്പൂർ മണ്ഡലങ്ങൾ)