വെള്ളിയൂർ: സ്വകാര്യ ബസ്സ് ഓട്ടോറിക്ഷ ഭാഗികമായി തകർന്നെങ്കിലും ഡ്രൈവർ പരിക്കുകളോടെ രക്ഷപ്പെട്ടു. കോഴിക്കോട് - കുറ്റ്യാടി റൂട്ടിൽ വെള്ളിയൂരിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോട് നിന്ന് വരികയായിരുന്ന എ സ്റ്റാർ ബസാണ് ഓട്ടോയ്ക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോ ഭാഗികമായി തകർന്നു. പരിക്കേറ്റ ഡ്രൈവർ ഇമ്പിച്ചിമൊയ്തിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തെ തുടർന്ന് ഇതുവഴി കുറച്ചു നേരത്തേക്ക് ഗതാഗതം മുടങ്ങി. പിന്നീട് പേരാമ്പ്ര പൊലീസ് സ്ഥലത്ത് എത്തിയാണ് വണ്ടികൾ നീക്കിയത്.