lockel-must

ഫറോക്ക്: കെട്ടിട നികുതിയിനത്തിൽ കോഴിക്കോട് കോർപറേഷൻ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് എം.സി. മായിൻ ഹാജി പറഞ്ഞു. നികുതി വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ചെറുവണ്ണൂർ നല്ലളം മേഖലാ മുസ്ലീം ലീഗ് കമ്മിറ്റി കോർപറേഷന്റെ ചെറുവണ്ണൂർ നല്ലളം സോണൽ ഓഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മേഖലാ ലീഗ് പ്രസിഡന്റ് എം. കുഞ്ഞാമുട്ടി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ബീരാൻ കോയ മുഖ്യ പ്രഭാഷണം നടത്തി. എൻ.കെ. ബിച്ചി കോയ കടലുണ്ടി, എം. വീരാൻ കോയ ഹാജി, സഹീർ നല്ലളം, അബുദുൽ ഖാദർ, മൻസൂർ അരീക്കാട്, എം.വി. അസ്മ, ഷെറീന റിഷാദ് തുടങ്ങിയവർ സംസാരിച്ചു. വി.പി. ഇബ്രാഹീം സ്വാഗതവും ബി. അശറഫ് നന്ദിയും പറഞ്ഞു.