mp

വടകര: പാരമ്പര്യ അറിവുകളും ചികിത്സാരീതികളും പുതുതലമുറയെ പഠിപ്പിക്കാൻ അക്കാഡമിക തലത്തിൽ സംവിധാനമുണ്ടാവണമെന്ന് കെ. മുരളിധരൻ എം.പി പറഞ്ഞു. മഹാത്മാ ദേശ സേവ ട്രസ്റ്റ് 'വിത്തും കൈക്കോട്ടും" എന്ന സന്ദേശവുമായി വടകര ടൗൺ ഹാളിൽ നടത്തുന്ന 'ഹരിതാമൃതം 2020" പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.പി. ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചാ യത്ത് അംഗം ടി.കെ. രാജൻ, ടി.പി. ഗോപാലൻ, അഡ്വ. ഇ. നാരായണൻ നായർ, അഡ്വ. എ. സജീവ്, ബ്രോസ് കൃഷ്ണൻ, പി.സി. കുഞ്ഞിക്കൃഷ്ണൻ, ടി.കെ. രാമദാസ്, ഇ.ജി. ഗോപാലകൃഷ്ണൻ, അജിത്ത് പാലയാട്, ടി. ബാലകുറുപ്പ്, അടിയേരി രവീന്ദ്രൻ, പി.പി. രാജൻ, ടി.വി. ബാലകൃഷ്ണൻ, മണലിൽ മോഹനൻ, അഡ്വ. കെ.വി. ശശിധരൻ, പ്രസാദ് വിലങ്ങിൽ, കൊയിലോത്ത് ബാബു, അഡ്വ. ലതിക ശ്രീനിവാസ്, കെ. ഗീത എന്നിവർ സംസാരിച്ചു.