കോഴിക്കോട്: സംസ്ഥാന ബഡ്ജറ്റിൽ ജീവനക്കാരെ അവഗണിച്ചതിൽ പ്രതിഷേധിച്ച് എൻ.ജി.ഒ. അസോസിയേഷൻ വെസ്റ്റ്ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് ഹോമിയോ കോളേജ് പരിസരത്ത് പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ.പി. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി ഹോമിയോ കോളേജ് അങ്കണത്തിൽ ജീവനക്കാർ പ്രകടനം നടത്തി. ബ്രാഞ്ച് പ്രസിഡന്റ് സി.എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.കെ. പ്രമോദ്കുമാർ, സിജു കെ. നായർ, സി.കെ. പ്രകാശൻ, നിജേഷ്ബാബു, എൻ.പി. രഞ്ജിത്ത്, കെ.വി. രവീന്ദ്രൻ, എൻ. സന്തോഷ്‌കുമാർ, എസ്.എൻ. ഭാനുപ്രകാശ്, കെ.എം. ഷാജു, വി.വി. ശശിധരൻ എന്നിവർ പ്രസംഗിച്ചു. എ. സുന്ദരൻ, കെ.ടി. നിഷാന്ത്, കെ.ടി. രമേശൻ, കെ.പി. സുജിത എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.