ss

സുൽത്താൻ ബത്തേരി: സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ച് നൽകി നികുതി സ്വീകരിച്ച വയനാട് ജില്ലാ സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൻ.കെ. അബ്രഹാമിനെ റവന്യൂ വകുപ്പ് സസ്‌പെൻഡ് ചെയ്‌തു. അബ്രഹാം ബത്തേരി താലൂക്ക് അഡീഷണൽ തഹസിൽദാറായിരുന്ന സമയത്ത് സർക്കാരിൽ നിക്ഷിപ്തമാവേണ്ട കുപ്പാടി വില്ലേജിലെ 11 ഏക്കറാണ് സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയത്. ഉത്തരമേഖല വിജിലൻസ് ഡെപ്യൂട്ടി കളക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

അതേസമയം ഭൂമിക്ക് പട്ടയമുണ്ടായിരുന്നതായും റീസർവേ സമയത്ത് ഉടമയ്‌ക്ക് അത് ഹാജരാക്കാൻ കഴിയാത്തതിനാൽ അന്നത്തെ സർവേയർ ഭൂമി സർക്കാരിൽ നിഷിപ്തമാണെന്ന് എഴുതിയെന്നും എൻ.കെ. അബ്രഹാം പറഞ്ഞു. വില്ലേജ് ഓഫീസറുടെയും താലൂക്ക് സർവേയറുടെയും ശുപാർശപ്രകാരം പ്രശ്നം പരിഹരിക്കുകയാണ് ചെയ്തത്. സ്റ്റേ ആവശ്യപ്പെട്ട് സംസ്ഥാന അഡ്മിനിസ്ട്രേറ്റ് ട്രൈബ്യൂണലിൽ കേസ് ഫയൽ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.