img202002

മുക്കം: കുട്ടികൾക്ക് വാനനിരീക്ഷണത്തിന്റെ ബാലപാഠങ്ങൾ പകരാൻ മുക്കം കച്ചേരി എ.എൽ.പി സ്കൂളിൽ വിദഗ്ദ്ധ സഹായത്തോടെ അസ്ട്രോണമി ക്ലാസും വാനനിരീക്ഷണവും സംഘടിപ്പിച്ചു. സ്കൂളിലെ തിളക്കം പരിപാടിയുടെ ഭാഗമായാണ് ജ്യോതിശാസ്ത്ര ക്ളാസും ടെലിസ്കോപ്പിലൂടെയുള്ള വാനനിരീക്ഷണത്തിനുള്ള സൗകര്യവുമൊരുക്കിയത്.

മുക്കം നഗരസഭ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി. ശ്രീധരൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് ഒ.കെ. ബൈജു അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം. പ്രേമചന്ദ്രൻ, മാതൃസമിതി ചെയർപെഴ്സൺ ടി. അഖില എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ കെ. ബാൽരാജ് സ്വാഗതവും കെ. സോജൻ നന്ദിയും പറഞ്ഞു. കരുവമ്പൊയിൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകനും വാനനിരീക്ഷകനും ശാസ്ത്രസാഹിത്യ പരിഷത്ത് പ്രവർത്തകനുമായ യു.പി. അബ്ദുൽ നാസർ ക്ലാസ് നയിച്ചു.