binna

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമപഞ്ചായത്തൊരുക്കിയ ഭിന്നശേഷി കലോത്സവം നാടിന് വേറിട്ടൊരു കാഴ്‌ചയായി. സുഖ ദുഃഖങ്ങൾ മറന്ന് പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികൾ ഒത്തുകൂടിയപ്പോൾ അത് നാടിന് തന്നെ ഉത്സവമായി. പഞ്ചായത്ത് പ്രസിഡന്റ് സി.എൻ. ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജന്മനാ വൈകല്യം ബാധിച്ചവരും അവരുടെ രക്ഷിതാക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കാനും ഇത്തരം കുട്ടികൾക്കൊപ്പം നാട് കൂടെയുണ്ടെന്ന് പ്രഖ്യാപിക്കാനുമാണ് പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി. ജമീല അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക പുരസ്‌കാരം നേടിയ പി.കെ. നവാസ് മുഖ്യാതിഥിയായിരുന്നു. ടി.കെ. മോഹൻ ദാസ്, ടി. സുരേഷ് ബാബു, കെ.പി. ചന്ദ്രി, കെ.സി. ബിന്ദു, പി.സി. രവീന്ദ്രൻ, എടത്തുംകര നാണു, ഏരത്ത് ബാലൻ, വി.പി. മൊയ്‌തു, രജിത രാജേഷ്, ടി.കെ. നഫീസ, കെ.പി. സന്തോഷ്, മോളി, ഉഷ തുടങ്ങിയവർ പങ്കെടുത്തു