കുന്ദമംഗലം: പൗരത്വ നിയമ ഭേദഗതി നിയമം ഫാസിസ്റ്റ് ഭരണകൂടത്തിന്റെ പുതിയ പരസ്യമാണെന്ന് കെ ഇ എൻ കുഞ്ഞഹമ്മദ് പറഞ്ഞു. എം ഇ എസ് മതേതര ബഹുസ്വര കൂട്ടായ്മ കുന്ദമംഗലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ എം ഇ എസ് കോളേജ് മാനേജിംഗ് കമ്മിറ്റി വൈസ് ചെയർമാൻ എം. എം. ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. നിജേഷ് അരവിന്ദ് മുഖ്യപ്രഭാഷണം നടത്തി.എം ഇ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി ടി പി എം സജൽ മുഹമ്മദ്, കോളജ് പ്രിൻസിപ്പൽ പ്രൊഫസർ അബ്ദുൽ അസീസ്, ഹാഷിം കടാക്കലകം, അഡ്വ. ഷമീം പക്സാൻ, ടി കെ സി മുഹമ്മദ്, നവാസ് കോയിശേരി, പി. ടി അസൈൻകുട്ടി, പ്രൊഫസർ അബ്ദുൽ റസാഖ്, അബ്ദുറഹിമാൻ താമരശ്ശേരി, ബഷീർ മാസ്റ്റർ, ഷാഫി പുൽപ്പാറ,ഷമീം അഹമ്മദ് എന്നിവർ പ്രസംഗിച്ചു. എം ഇ എസ് കോളേജ് മാനേജിംഗ് കമ്മിറ്റി ട്രഷറർ പി.പി. അബ്ദുള്ള സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ.കെ. ഷാഫി നന്ദിയും പറഞ്ഞു.