സുൽത്താൻബത്തേരി: കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗും ബത്തേരി മുനിസിപ്പാലിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സംസ്ഥാനതല പ്രൊഫഷണൽ നാടകമേളയുടെ അവാർഡുകൾ സമ്മാനിച്ചു. ബത്തേരി മുനിസിപ്പൽ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സിനിമാതാരങ്ങളായ അനീഷ് ചിറയിൻകീഴ്, നാരായണൻ നായർ എന്നിവർ വിശിഷ്ടാത്ഥികളായി. കൊല്ലം സിറാജ്, സിനിമാതാരം അനീഷ്, കേരള സംഗീത നാടക അക്കാദമി വൈസ് ചെയർമാൻ സേവ്യൽ പുൽപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു. മികച്ച നാടകത്തിനുള്ള പുരസ്കാരം തിരുവനന്തപുരം സംസ്‌കൃതിയുടെ ജീവിതപാഠത്തിന് സമ്മാനിച്ചു.
അജിത്ത് ഞാറക്കൽ മികച്ച നടനായും, പള്ളിച്ചൽ ബിന്ദു മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ബത്തേരി നഗരസഭാ ചെയർമാൻ ടി.എൽ.സാബു അദ്ധ്യക്ഷത വഹിച്ചു. കേരള അക്കാദമി ഓഫ് എഞ്ചിനിയറിംഗ് ഡയറക്ടർ ജേക്കബ് സി.വർക്കി, നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ.സഹദേവൻ, പഴൂർ സെന്റ് ആന്റണീസ് ചർച്ച് വികാരി ഫാ. ജോൺ പുതുക്കുളത്തിൽ, ഗ്രേസി ജേക്കബ്, അഞ്ജന ജേക്കബ്, പി. ലക്ഷ്മണൻ, വിനയകുമാർ അഴിപ്പുറത്ത്, ജോൺസൺ തൊഴുത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു.