മുക്കം: ഉപജില്ലയിലെ 14 പ്രധാനാദ്ധ്യാപകർ ഒന്നിച്ച് വിരമിക്കുന്നു. കലോത്സവം മുതൽ കായികോത്സവം വരെ വിവിധ പാഠ്യ- പാഠ്യാനുബന്ധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നവരാണ് പടിയിറങ്ങുന്നത്. ഹെഡ് മാസ്റ്റേഴ്സ് ഫോറം ഉപജില്ല കമ്മിറ്റി വിരമിക്കുന്നവർക്ക് യാത്രഅയപ്പു ഉപഹാര സമർപ്പണവും നടത്തി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജി.കെ. ഷീല ഉദ്ഘാടനം ചെയ്തു. പി. ഗിരീഷ് കുമാർ (മണാശ്ശേരി ഗവ. യുപി സ്കൂൾ), എം.ടി. തോമസ് (കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ്), സി.കെ. വിജയൻ (താഴെക്കോട് ഗവ.എൽ.പി സ്കൂൾ), യു.പി. അബ്ദുറസ്സാഖ് (കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ), ലളിത പിൻപുറത്ത് (മുത്തേരി ജി.യു.പി സ്കൂൾ), കെ. ഇന്ദിര (മുത്താലത്ത് എ.എൽ.പി സ്‌കൂൾ), എ.എം. സോഫിയ (ചുള്ളിക്കാപറമ്പ് ഗവ. എൽ.പി സ്‌കൂൾ), എ. ഫാത്തിമ (സൗത്ത് കൊടിയത്തൂർ എ.യു.പി സ്കൂൾ), ടി.കെ. നഫീസ (നെല്ലിക്കുന്ന് എം.എം.ഒ.എ എൽ.പി സ്കൂൾ), ടി.പി. ശ്രീനിവാസൻ (ചേന്ദമംഗല്ലൂർ ഗവ.യു.പി സ്കൂൾ), എൻ. ശോഭന (കൂമ്പാറ ഗവ. ട്രൈബൽ എൽ.പി സ്കൂൾ), ബി. വിജയകുമാരി അമ്മ (കക്കാടംപൊയിൽ എൽ.പി സ്കൂൾ), വി.ഡി. ലിസമ്മ (ആനക്കാംപൊയിൽ സെൻമേരിസ് യു.പി സ്‌കൂൾ), സി.ടി. വേലായുധൻ (കക്കാടംപൊയിൽ ഗവ. എൽ.പി സ്കൂൾ) എന്നിവർക്കാണ് യാത്രഅയപ്പു നൽകിയത്. ഡയറ്റ് ലക്ചറർ എൻ. അബ്ദുറഹ്മാൻ, എസ്.എസ്.എ കുന്ദമംഗലം ബി.പി.ഒ ശിവദാസൻ, മാവൂർ ബി.പി.ഒ ജോസഫ്, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, മെഹറുന്നീസ, സുഭാഷ് എന്നിവർ പ്രസംഗിച്ചു.