mul

വടകര: പൗരത്വ നിയമ ഭേദഗതിയെ മുസ്ലിങ്ങളുടെ മാത്രം പ്രശ്‌നമായി അവതരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രടറി വി.വി. മുഹമ്മദലി പറഞ്ഞു.

യൂത്ത് ലീഗിന്റെ വീട്ടുമുറ്റം കാമ്പയിനിന്റെ വടകര മണ്ഡലംതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ഭരണഘടനയുടെ ആത്മാവിനെ നശിപ്പിക്കാനാണ് സംഘപരിവാർ സി.എ.എ പോലുള്ള നിയമഭേദഗതികൾക്ക് മുതിരുന്നത്. ഇത് ജനാധിപത്യ മതേതര സങ്കല്പങ്ങൾ ഇല്ലാതാക്കുകയാണ് ഇക്കൂട്ടരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. താഴെ അങ്ങാടി ആവിക്കൽ ശാഖയിൽ നടന്ന സംഗമത്തിൽ മണ്ഡലം പ്രസിഡന്റ് എ.വി. സനീദ് അദ്ധ്യക്ഷനായിരുന്നു. സലീമ കുറ്റിയാടി മുഖ്യാതിഥിയായിരുന്നു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് പി.പി ജാഫർ, ജില്ല കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് കുന്നത്ത്, എം. ഫൈസൽ, മണ്ഡലം ജനറൽ സെക്രട്ടറി അൻസീർ പനോളി, വി.പി ഹാരിസ്, എൻ.പി ഹംസ, മൂജീബ് ഒഞ്ചിയം, അസ്‌ലം ഭായി എന്നിവർ സംസാരിച്ചു. ഫൈസൽ ആവിക്കൽ സ്വാഗതവും യൂനുസ് ആവിക്കൽ നന്ദിയും പറഞ്ഞു.