news

നാദാപുരം: തൂണേരി, വെള്ളൂരിൽ നിന്ന് ഒളിപ്പിച്ചു സൂക്ഷിച്ചിരുന്ന ആറ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി. ഇന്നലെ രാവിലെ പത്തരയോടെ വെള്ളൂർ മേഖലയിൽ ഒളിപ്പിച്ചിരുന്ന ആയുധങ്ങൾ കണ്ടെത്താൻ നാദാപുരം പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ തെരച്ചിലിലാണ് ആൾതാമസമില്ലാത്ത പറമ്പിൽ നിന്ന് ബോംബുകൾ കണ്ടെത്തിയത്.

മണ്ണ് നീക്കിയ ശേഷം ബക്കറ്റിലാക്കി സൂക്ഷിച്ചിരുന്ന ബോംബുകൾ ഈർപ്പം തട്ടാതിരിക്കാൻ പ്ലാസ്റ്റിക്ക് കവറുകളിൽ പൊതിഞ്ഞിരുന്നു. കൺട്രോൾ റൂം സി.ഐ സുശീർ കുമാർ, ബോംബ് സ്‌ക്വാഡ് എ.എസ്.ഐ നാണു തറവട്ടത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. നാദാപുരം എ.എസ്.പി അങ്കിത്ത് അശോകന്റെ നിർദ്ദേശത്തിലായിരുന്നു തെരച്ചിൽ. ബോംബുകൾ ചേലക്കാട് കരിങ്കൽ ക്വാറിയിലെത്തിച്ച് ബോംബ് സ്‌ക്വാഡ് നിർവീര്യമാക്കി.