k-p-a-majeed

കോഴിക്കോട്: പൊലീസ് സേനയുടെ അത്യാധുനിക തോക്കുകളും ആയിരക്കണക്കിന് തിരകളും നഷ്ടപ്പെട്ട സംഭവത്തിൽ ഡി.ജി.പിക്കെതിരെ യു.എ.പി.എ ചുമത്തി കേസ്സ് എൻ.ഐ.എ ക്ക് കൈമാറണമെന്ന്

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

കോടികളുടെ ഫണ്ടുകൾ വകമാറ്റി തന്നിഷ്ടം കാണിച്ച ഡി.ജി.പി പൊലീസ് സേനയെ അപ്പാടെ അപകീർത്തിപ്പെടുത്തിയിരിക്കുകയാണ്. വെടിക്കോപ്പുകൾ കാണാതായി എന്നതിനെക്കാൾ ഇവ ആരിലേക്ക് എത്തിയെന്നതാണ് ആശങ്കയുയർത്തുന്നത്.

പൗരത്വ വിവേചന നിയമത്തിനെതിരെ മുസ്ലിം യൂത്ത് ലീഗ് ആരംഭിച്ച ഷഹീൻബാഗ് സ്ക്വയറിൽ പതിമൂന്നാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുസ്ലിം യൂത്ത്‌ ലീഗ് കൊല്ലം ജില്ലാ പ്രസിഡന്റ് അഡ്വ. കാര്യറ നസീർ അദ്ധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എസ് ഹംസ, കെ.പി.സി.സി ജനറൽ സെക്രട്ടരി അഡ്വ. കെ. പ്രവീൺകുമാർ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, സീനിയർ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ എന്നിവർ സംസാരിച്ചു.