roshy-augustine

കോഴിക്കോട്: കെ.എം. മാണി സ്മൃതി സംഗമം കഴിയുമ്പോൾ കേരളത്തിൽ ഒരു കേരള കോൺഗ്രസേ ഉണ്ടാകുകയുള്ളുവെന്ന് ജനറൽ സെക്രട്ടറി റോഷി അഗസ്റ്റിൻ എം.എൽ.എ പറഞ്ഞു. ഏപ്രിൽ 29ന് കോട്ടയത്ത് നടക്കുന്ന കെ.എം. മാണി സ്മൃതി സംഗമത്തിന്റെ ഭാഗമായുള്ള കോഴിക്കോട് ജില്ലാ നേതൃത്വ സംമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സ്റ്റീഫൻ ജോർജ്, പി.ടി. ജോസ്, ജോൺ പൂതക്കുഴി, മുഹമ്മദ് ഇക്ബാൽ, ജോയി കൊന്നക്കൽ, ബേബി കാപ്പുകാട്ടിൽ, കെ.കെ. നാരായണൻ, ആന്റണി ഈരൂരി, എൻ.വി. ബാബുരാജ്, റോയിമുരിക്കോലി, നിർമ്മല ജിമ്മി, വയലാഹ്കര മുഹമ്മദ് ഹാജി, സുരേന്ദ്രൻ പാലേരി, എം.കെ. ഏലിയാസ്, അരുൺ ജോസ്, നിഷാന്ത്, ജി. ജോസ്, ബോബി മുക്കൻതോട്ടം, ഷാജു ജോർജ് ബാസിത്, ശ്രീധരൻ മുതുവണ്ണാച്ച, അരുൺ തോമസ്, ബേബി കറുകമാലി, ഷിബു, എൽസി ബേബി, ജിമ്മി ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.