രാമനാട്ടുകര: രാമനാട്ടുകര ബസ് സ്റ്റാൻഡിൽ ടാറിംഗ് ഇളകി കരിങ്കൽ ചീളുകൾ പുറത്തായി കുഴികൾ രൂപം കൊണ്ടു. ഈ കുഴിയിലെ കരിങ്കൽചീളുകൾ ആളുകളുടെ ദേഹത്തേക്കു തെറിച്ചിട്ടും കുഴി അടക്കാൻ അധികൃതർ ഒന്നും ചെയ്യാത്തതിൽ നാട്ടുകാർക്ക് അമർഷം. മഴ മാറി മാസങ്ങളായിട്ടും രാമനാട്ടുകര ബസ് സ്റ്റാൻഡിലെ കുഴി അടക്കാൻ അധികൃതർക്ക് സമയമായില്ല. ദീർഘ ദൂര ബസുകൾ നിർത്തുന്ന സ്ഥലത്ത് മഴ പെയ്തയതോടെ വൻ കുഴിയായി മാറിയിട്ടുണ്ട് ഇതിലെ കരിങ്കല്ലുകൾ ബസുകൾ പോകുന്ന സമയത്ത് ബസ് കാത്ത് നിൽക്കുന്നവരുടെ ദേഹത്തേക്ക് തെറിക്കുക പതിവാണ്. സംസ്ഥാനത്തെ സ്വകാര്യ മേഖലയിൽ നിർമ്മിച്ച ആദ്യ ബസ് സ്റ്റാൻന്റെന്ന ഖ്യാതിയുള്ള രാമനാട്ടുകര ബസ് സ്റ്റാൻഡാണ് അധികൃതരുടെ അവഗണയിൽ കഴിയുന്നത്. രാമനാട്ടുകര ബസ് സ്റ്റാൻഡിലെ അറ്റകുറ്റപണിയും മറ്റും സ്റ്റാൻഡ് നടത്തിപ്പുകാർ ചെയ്യണമെന്നാണ് നേരത്തെയുള്ള കരാർ.സ്റ്റാൻഡിലെ ഈ കുഴി കാരണം പല ബസുകളും സ്റ്റാൻഡിൽ കയറാതെ ദേശീയ പാത വഴി മാറി പോകുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.ദേശീയ പാതകളിലേയും മറ്റു മുൻസിപ്പാലിറ്റി റോഡുകളിലേയും കുഴികളും,ഗർത്തങ്ങളും ഒരു പരിധി വരെ നികത്തി സഞ്ചാരയോഗ്യമാക്കിതായാണെങ്കി ലും സ്റ്റാൻഡിലെ കുഴി നികത്താൻ ആരും ശ്രമിച്ചില്ല.അറനൂറോളം സ്വകാര്യ ബസ്സുകളും ദീർഘ ദൂര ബസുകളടക്കം കെ എസ് ആർ ടി സി ബസ്സുകളും ഇരു ഭാഗങ്ങളിലേക്കും കറിയിറങ്ങുന്ന ബസ് സ്റ്റാൻഡാണിത്.