കോഴിക്കോട് : ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് ഇന്നലെ രാത്രി കൊടിയേറി. പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി കെ.വി. ഷിബു ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റം. ക്ഷേത്രം പ്രസിഡന്റ് പി.വി.ചന്ദ്രൻ, വൈസ് പ്രസിഡന്റ് സുന്ദർദാസ് പൊറോളി, ജനറൽ സെക്രട്ടറി സുരേഷ്ബാബു എടക്കോത്ത്, ജോയിന്റ് സെക്രട്ടറി കെ.വി.അനേഖ്, ട്രഷറർ കൃഷ്ണദാസ് തച്ചപ്പുളളി, സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ അനിരുദ്ധൻ, കലാപരിപാടി കൺവീനർ പി.വി. ഗംഗാധരൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നൂറു കണക്കിന് ഭക്തജനങ്ങൾ കൊടിയേറ്റത്തിന് സാക്ഷ്യം വഹിച്ചു.
കൊടിയേറ്റ സമയത്ത് ശ്രീകണ്‌ഠേശ്വര ഭജന സമിതിയുടെ ഓംകാരവും ഭജനയും നടന്നു. തുടർന്ന് ക്ഷേത്രകമ്മിറ്റിയുടെ കരിമരുന്ന് പ്രയോഗം നടന്നു. 8 ന് ശ്രീകണ്‌ഠേശ്വര ഭക്തന്മാരുടെ വകയായി കൊടിയേറ്റ സദ്യയുമുണ്ടായിരുന്നു. കലാപരിപാടികളുടെ ഉദ്ഘാടനം സിനിമതാരം മിർണ മേനോൻ നിർവഹിച്ചു. സീരിയൽ ആർട്ടിസ്റ്റ് ആർ എൽ വി ദിവ്യശ്രീ ഗുരുദേവ കൃതിയുടെ നൃത്താവിഷ്‌കാരം ഗുരുവന്ദനം അവതരിപ്പിച്ചു. കോമഡി കമ്പനിയുടെ മിമിക്രിയും അരങ്ങേറി.
.