കോഴിക്കോട്: കൊറോണയുമായി ബന്ധപ്പെട്ട് 28 ദിവസം നിരീക്ഷണ കാലാവധി പൂർത്തിയാക്കിയ 11 പേരെ കൂടി വീടുകളിലെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി ജയശ്രീ അറിയിച്ചു. ഇതോടെ ആകെ 165 പേരെ നിരീക്ഷണത്തിൽ നിന്നും ഒഴിവാക്കി. ഇന്നലെ ജില്ലയിൽ പുതുതായി ഒരാൾ ഉൾപ്പെടെ ഇനി 239 പേരാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി ആരെയും ഇന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടില്ല. ബീച്ച് ആശുപത്രിയിൽ നിന്നും ഒരാളെ ഡിസ്ചാർജ് ചെയ്തു. ഇപ്പോൾ ബീച്ച് ആശുപത്രിയിൽ രണ്ടും പേരും മെഡിക്കൽ കോളേജിൽ ഒരാളും ഉൾപ്പെടെ മൂന്ന് പേർ നിരീക്ഷണത്തിലുണ്ട്.
ഇന്ന് രണ്ട് സാമ്പിളുകളുടെ ഫലം കൂടി ലഭിച്ചു. ഫലം നെഗറ്റീവാണ്. മെന്റൽ ഹെല്പ് ലൈനിലൂടെ രണ്ട് പേർക്ക് കൗൺസിലിംഗ് നടത്തി.