arrest

നാദാപുരം: കല്ലാച്ചിയിലെ എം ഇ ടി കോളജ് പ്രിൻസിപ്പലിനെ പൊതുറോഡിൽ അസഭ്യം പറയുകയും കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ യുവാവിനെ നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തു. നരിപ്പറ്റ സ്വദേശി തറവട്ടത്ത് ഹിദാഷ് (30) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഫെബ്രവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. കോളേജിലെ അദ്ധ്യാപകനെ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ ചില വിദ്യാർത്ഥികളെ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവരെ തിരിച്ചെടുക്കണമെന്ന ആവശ്യപ്പെട്ട് എം.എസ്.എഫ്. നേതൃത്വത്തിൽ സമരം നടത്തി വരുന്നതിനിടയിലാണ് സംഭവം. കല്ലാച്ചി ടൗണിൽ എം എസ് എഫ് പ്രവർത്തകർ കോളേജ് പ്രിൻസിപ്പൽ സഞ്ചരിച്ചിരുന്ന വാഹനം റോഡിൽ തടഞ്ഞു. ഇതിനിടയിലാണ് ഹിദാഷ് കേട്ടാലറക്കുന്ന ഭാഷയിൽ പ്രിൻസിപ്പലിനെ അസംഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തത്. യുവാവ് വാഹനത്തിനടുത്തെത്തി അസംഭ്യവർഷം നടത്തുന്ന വീഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഐ പി സി 294 (ബി),506 (1) വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തത്.