നാദാപുരം : ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞടുപ്പ് പെരുമാറ്റ ചട്ടങ്ങൾ പാലിക്കാൻ ബാദ്ധ്യസ്ഥരാണെന്ന് മുഖ്യ തിരഞ്ഞടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു . ഇന്നലെ ശനിയാഴ്ച കല്ലാച്ചി പ്രോവിഡൻസ് സ്‌കൂളിന്റെ മുപ്പത്തിമൂന്നാമത് വാർഷിക ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . തിരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം കൊണ്ടുവരാൻ നിയനിർമ്മാണം നടത്താൻ കളമൊരുക്കിയത് രാഷ്ട്രീയ പാർട്ടികളാണ്. നിയമം നടപ്പിൽ വരുത്തുക എന്നത് തിരഞ്ഞടുപ്പ് കമ്മീഷന്റെ ചുമതലയാണ്. അത് ചെയ്യുക മാത്രമാണ് കഴിഞ്ഞ ലോകസഭാ തിരഞ്ഞടുപ്പ് കാലത്ത് താൻ ചെയ്തത്. അതിന്റെ പേരിൽ തന്നെ ക്രൂശിച്ചവർ പിന്നിട് ഇതിന്റെ ആവശ്യകത മനസിലാക്കിയതായും താൻ എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമദൂരം പാലിക്കുന്ന ആളാണന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ഇ.കെ വിജയൻ എം.എൽ.എ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച് ബാലകൃഷ്ണൻ ,നാദാപുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
സി വി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. കെ.കെ ശ്രീജിത്ത് സ്വാഗതം പറഞ്ഞു .