calicut-university

മലയാളം കോമൺ/കോർ/കോംപ്ലിമെന്ററി കോഴ്സ് പരീക്ഷകൾ മാറ്റി

കാലിക്കറ്റ് സർവകലാശാലയുടെ അഫിലിയേറ്റഡ് കോളേജ്/വിദൂരവിദ്യാഭ്യാസം/പ്രൈവറ്റ് രജിസ്ട്രേഷൻ 19, 20, 24 തീയതികളിൽ നടത്താനിരുന്ന ഒന്നാം സെമസ്റ്റർ യു.ജി മലയാളം കോമൺ കോഴ്സ്, കോർ കോഴ്സ്, കോംപ്ലിമെന്ററി കോഴ്സ് സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. മറ്റ് പരീക്ഷാ തിയതികളിലോ സമയത്തിലോ മാറ്റമില്ല.

പി.എച്ച്.ഡി പ്രവേശന പരീക്ഷ
18, 19 തീയതികളിൽ നടത്തുന്ന പി.എച്ച്.ഡി പ്രവേശന പരീക്ഷാ ഹാൾടിക്കറ്റ് www.cuonline.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യണം.

പുനഃപരീക്ഷ
മഞ്ചേരി നോബിൾ വുമൺസ് കോളേജിലെ 27, പത്തിരിപ്പാല ഗവൺമെന്റ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ 58, കോഴിക്കോട് ഹോളി ക്രോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജിയിലെ 15 വിദ്യാർത്ഥികളുടെ രണ്ടാം സെമസ്റ്റർ ബി.എ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം കോംപ്ലിമെന്ററി കോഴ്സ് പേപ്പർ JOUIC01 & JOU2C01-ഇൻട്രൊഡക്ഷൻ ടു കമ്മ്യൂണിക്കേഷൻ ആന്റ് ജേണലിസം, ന്യൂസ് റിപ്പോർട്ടിംഗ് ആൻഡ് എഡിറ്റിംഗ് (2017 മുതൽ പ്രവേശനം, സി.യു.സി.ബി.സി.എസ്.എസ്) റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പുനഃപരീക്ഷ 24-ന് അതത് കോളേജുകളിൽ നടക്കും.

പരീക്ഷാ അപേക്ഷ
സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ വിദ്യാർത്ഥികളുടെ നാല്, അഞ്ച് സെമസ്റ്റർ ബി.എ മൾട്ടിമീഡിയ (സി.യു.സി.ബി.സി.എസ്.എസ്, 2017 പ്രവേശനം മാത്രം) റഗുലർ പരീക്ഷക്ക് പിഴകൂടാതെ മാർച്ച് മൂന്ന് വരെയും 170 രൂപ പിഴയോടെ മാർച്ച് ആറ് വരെയും ഫീസടച്ച് മാർച്ച് പത്ത് വരെ രജിസ്റ്റർ ചെയ്യാം. പ്രിന്റൗട്ട് ജോയിന്റ് കൺട്രോളർ ഒഫ് എക്സാമിനേഷൻസ്-8, എക്സാമിനേഷൻ-ഡിസ്റ്റൻസ് എഡ്യുക്കേഷൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കറ്റ്, 673 635 എന്ന വിലാസത്തിൽ മാർച്ച് 12-നകം ലഭിക്കണം.

പരീക്ഷ മാറ്റിവെച്ചു
സർവകലാശാല 17 മുതൽ 20 വരെ നടത്തുന്ന ഒമ്പതാം സെമസ്റ്റർ ബി.ബി.എ-എൽ.എൽ.ബി (ഓണേഴ്സ്), അഞ്ചാം സെമസ്റ്റർ എൽ.എൽ.ബി യൂണിറ്ററി (ത്രിവത്സരം) സേ പരീക്ഷകൾ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ വെബ്സൈറ്റിൽ.