മാനന്തവാടി: പകർച്ചവ്യാധിക്കെതിരെയുള്ള ഗവേഷണത്തിൽ വയനാട് തിരുനെല്ലി പോത്തുമൂല സ്വദേശി അനൂപ്കുമാറിന് രാജ്യാന്തര അംഗീകാരം.
ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജിലെ സി.ഡി.ആർ.എൽ. സെന്ററിലെ ഗവേഷകനാണ് അനൂപ്കുമാർ.
ജൈവവൈവിധ്യത്തിന് പരിക്കേൽപ്പിക്കാതെ കൊതുകുകളെ എളുപ്പത്തിൽ നശിപ്പിക്കാനുള്ള വഴിയാണ് അനൂപ് കുമാർ കണ്ടെത്തിയത്.
ഇദ്ദേഹം അവതരിപ്പിച്ച പ്രബന്ധം രാജ്യാന്തര ജേണലായ ട്രോപ്പിക്കൽ ഇൻസെക്ട് സയൻസിൽ പ്രസിദ്ധീകരിച്ചിരുന്നു. പശ്ചിമ ഘട്ടത്തിലെ മൂന്ന് തരം ചെടികളിൽ നിന്ന് വേർതിരിച്ചെടുത്ത രാസഘടകങ്ങൾ കൊണ്ടുണ്ടാക്കുന്ന കോമ്പൗണ്ട് ഉപയോഗിച്ചുള്ള കൊതുക് നശീകരണമാണ് ഇദ്ദേഹത്തിന്റെ കണ്ടെത്തൽ.
പാരമ്പര്യ വൈദ്യം കൈകാര്യം ചെയ്തിരുന്ന തിരുനെല്ലിയിലെ കുടുംബാംഗമാണ്. യു.ജി.സി.യുടെയും സംസ്ഥാന ജൈവവൈവിദ്യ ബോർഡിന്റെയും സഹായത്തോടെ നടന്ന ഗവേഷണത്തിൽ സി.ഡി.ആർ.എൽ.ഡയറക്ടർ ഡോ.ഇ.എം.അനീഷ് ഗൗഡും ക്രൗസ്റ്റ് കോളേജിലെ ഡോ: എ.വി.സുധികുമാർ കോ ഗൈഡുമായിരുന്നു.
സൃഹൃത്തുക്കൾ ചേർന്ന് ഇന്ന് രാവിലെ കാട്ടിക്കുളം ഗവ: ഹയർ സെക്കൻഡറി സ്‌കൂളിൽ വെച്ച് സ്വീകരണം നൽകും.