മൂപ്പൈനാട്: വയനാട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന് ലഭിച്ചു. 2018-19 വർഷത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ്.
ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്താണ് മൂപ്പൈനാട്. പഞ്ചായത്തായി നിലവിൽ വന്നത് 2000 ഒക്‌ടോബറിലാണ്.
2018-19 വർഷത്തിൽ 100 ശതമാനം പദ്ധതികൾ പൂർത്തീകരിക്കുന്നതിനും 100 ശതമാനം വസ്തു നികുതി പിരിച്ചെടുക്കുന്നതിനും സാധിച്ചു.
നിർമ്മൽ പുരസ്‌കാരം, നിരവധി തവണ ആരോഗ്യകേരള പുരസ്‌കാരം, ആയുഷിന്റെ പ്രത്യേക പുരസ്‌കാരം, ജൈവവൈവിധ്യ അവാർഡ്, ജൈവ കാർഷിക അവാർഡ്, മികച്ച കുടുംബശ്രീക്കുള്ള അവാർഡ് എന്നിവ ലഭിച്ച മൂപ്പൈനാടിന് രണ്ടാം തവണയാണ് സ്വരാജ്‌ട്രോഫി ലഭിക്കുന്നത്.
ഉðപ്പാദനമേഖലയിൽ ഭക്ഷ്യ സുരക്ഷയുടെ ഭാഗമായി ആദിവാസികൾക്കിടയിൽ നടപ്പിലാക്കിയ ഭക്ഷ്യവിള കൃഷി ദാരിദ്ര്യം ഇല്ലാതാക്കാൻ സഹായിച്ചു. പശു വളർത്തൽ, ബ്രഹ്മഗിരിയുമായി യോജിച്ച് പോത്തുകുട്ടി പരിപാലനം, കുടുംബശ്രീയുമായി യോജിച്ച് മുട്ടകോഴി ഫാം എന്നിവ നടപ്പിലാക്കിയിരുന്നു.
ആരോഗ്യ വിദ്യാഭ്യാസമേഖലയിലും മാതൃകാപരമായ പദ്ധതികൾ ഉïായിരുന്നു. ഗവൺമെന്റ് സ്‌കൂളുകളിð വെർച്ച്യð റിയാലിറ്റി ക്ലാസ് റൂമുകൾ സ്ഥാപിച്ചു. ഗർഭിണികളുടെയും കുട്ടികളുടെയും ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ജനനീ സുരക്ഷ പദ്ധതി, ശുചിത്വ രംഗത്ത് കൊതുക് നിവാരണത്തിനും ശീലവðകൃതരോഗങ്ങൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും എടുത്തു പറയേï പദ്ധതികളാണ്.
സാമൂഹ്യക്ഷേമ രംഗത്ത് മികച്ച മാതൃകാ പദ്ധതികൾ നടപ്പിലാക്കി വയോജനങ്ങൾക്ക് പകðവീടുകൾ, വയോജന ക്ലബുകൾ, ആരോഗ്യ പരിരക്ഷ എന്നിവയും ഭിന്നശേഷിക്കാർക്ക് തൊഴിð സംരംഭം, സ്‌കോളർഷിപ്പ് പ്രത്യേക മെഡിക്കð ക്യാമ്പ് എന്നിവയും നðകി വരുന്നു. സ്ത്രീ ശക്തീകരണ പ്രവർത്തനങ്ങളിð ഒരു മൂപ്പൈനാട് മാതൃക തന്നെ കൊïുവരുന്നതിന് സാധിച്ചു.കേരളത്തിലെ മികച്ച കുടുംബശ്രീ സംവിധാനം പ്രവർത്തിക്കുന്ന മൂപ്പൈനാട്ടിലെ കുടുംബശ്രീയും പഞ്ചായത്തുംയോജിച്ച് ഒട്ടേറെ പദ്ധതികൾ നടപ്പിലാക്കുന്നു.കേരളത്തിð ആദ്യത്തെ ജെന്റർ ബഡ്ജറ്റ് അവതരിപ്പിച്ചത് മൂപ്പൈനാടാണ്. കൃത്യമായ ജെന്റർ ഓഡിറ്റും നടന്നു വരുന്നു. സ്ഥിരമായ കൗൺസിലർമാരുടെസേവനം നðകുന്ന ഒരു ജെന്റർ റിസോഴ്സ് സെന്ററും ജാഗ്രത സമിതിയും പ്രവർത്തിച്ച് വരുന്നു. അടിസ്ഥാന വികസനമേഖലയിð ഓരോ സാമ്പത്തിക വർഷവും 40 കിലോ മീറ്റർ ഗ്രാമീണറോഡുകൾ ഗതാഗതയോഗ്യമാക്കുന്നതിനും മുഴുവൻ കുടുംബങ്ങൾക്കും 30 മീറ്ററിനുള്ളിð കുടിവെള്ളം എത്തിക്കുന്നതിനും സാധിച്ചിട്ടുï്.
ഇവ കൂടാതെ സർക്കാർ മിഷനുകളായ ആർദ്രം, ലൈഫ്, പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം, ഹരിതകേരള മിഷൻ പ്രവർത്തനങ്ങൾ തുടങ്ങിയവ മാതൃകാപരമായി നടപ്പിലാക്കുകയും കðപ്പറ്റ നിയോജക മണ്ഡലം എം.എð.എ യുടെ പച്ചപ്പ് പദ്ധതി , നിറവ് ഹരിത സഹായ സ്ഥാപനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഹരിത കർമ്മസേന, പ്ലാസ്റ്റിക് ഷ്രെഡിംഗ് യൂണിറ്റ് എന്നിവയും നടപ്പിലാക്കി വരുന്നു.
2018 ð ഉïായ പ്രളയത്തിന്‌ശേഷം പ്രത്യേക ദുരന്ത നിവാരണ പദ്ധതിയും കാലാവസ്ഥ വ്യതിയാനത്തിന് എതിരെയുള്ള കർമ്മ പദ്ധതി തയ്യാറാക്കുകയും കിലയുടെ അംഗീകാരംനേടുകയും സർക്കാർ അംഗീകാരത്തിന് സമർപ്പിക്കുകയും ചെയ്തിട്ടുï്. വളരെ കുറഞ്ഞ കാലം കൊï് ജിñയിലെ മറ്റ് പഞ്ചായത്തുകളെ പിന്നിലാക്കി സ്വരാജ്‌ട്രോഫി അവാർഡ് ഭരണ സമിതിക്കും ജീവനക്കാർക്കും നിർവ്വഹണ ഉദ്യോഗസ്ഥർക്കും കൂടുതð പ്രവർത്തനോർജ്ജം നðകും.