photo

ബാലുശ്ശേരി: പനങ്ങാട് ഗ്രാമപഞ്ചായത്ത് പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ സെന്ററിന്റെ ധനശേഖരണാർത്ഥം ഒരുക്കിയ കിനാലൂർ - ചിന്ത്രമംഗലം കന്നുകാലി ചന്തയ്ക്കും കാർഷിക - വ്യാവസായിക പ്രദർശനത്തിനും തുടക്കമായി.
പഞ്ചായത്ത് പ്രസിഡന്റ് വി.എം.കമലാക്ഷി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. പി.സി.പുഷ്പ, കോട്ടയിൽ മുഹമ്മദ്, എൽ.വി.വിലാസിനി, ഹമീദ കബീർ, കെ.കെ.ശോഭന, ഷൈമ കോറോത്ത്, പി.കെ. ബാലകൃഷ്ണൻ നായർ, വി.വി.ബാലൻ നായർ, ഇസ്മയിൽ രാരോത്ത്, ബാബുരാജ് അമ്പാടി തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി മുഹമ്മദ് ലുക്മാൻ സ്വാഗതവും സി.കെ.പ്രമോദ് നന്ദിയും പറഞ്ഞു.