kunnamangalam-news

കുന്ദമംഗലം: ജില്ലയിലെ എൽ.പി, യു.പി വിദ്യാർത്ഥികൾക്കായി കുന്ദമംഗലം ഹയർ സെക്കൻഡറി സ്‌കൂൾ സംഘടിപ്പിക്കുന്ന ഇന്റർ സ്കൂൾ എവർറോളിംഗ് ഫുഡ്ബോൾ ടൂർണമെന്റിന് തുടക്കമായി. മൂന്ന് ദിവസം സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പരിപാടി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ടി. ജയപ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എംവി. ബൈജു, പറ്റേൺ സ്‌പോർട്സ് സൊസൈറ്റി സെക്രട്ടറി സി. യൂസുഫ്, സീടെക് ശശീധരൻ, ഒ. സലീം, മദർ പി.ടി.എ പ്രസിഡന്റ് ഷിജില, കൃഷ്ണമണി എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ വി. പ്രേമരാജൻ സ്വാഗതവും ജനറൽ കൺവീനർ കെ. പ്രജിത്ത് കുമാർ നന്ദിയും പറഞ്ഞു. വിവിധ സ്കൂളുകളിൽ നിന്ന് 26 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. സമാപന ദിവസമായ ഇന്ന് ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, സന്തോഷ് ട്രോഫി കേരളതാരം ജിയാദ് ഹസൻ എന്നിവർ പങ്കെടുക്കും.