k-sudhakaran

കോഴിക്കോട്: ചെണ്ടമേളവും പുഷ്പവൃഷ്ടിയുമായി തങ്ങളുടെ സ്വന്തം കെ.എസിന് ബി.ജെ.പി പ്രവർത്തകർ ജന്മനാട്ടിലൊരുക്കിയത് ആവേശോജ്ജ്വല സ്വീകരണം. ബി ജെ പി സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടശേഷം ആദ്യമായി കോഴിക്കോടെത്തിയ കെ. സുരേന്ദ്രനെ കാത്ത് ഉച്ചയോടെ തന്നെ വലിയ ജനക്കൂട്ടം കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. വൈകിട്ട് 3.50ന് പരശുറാം എക്‌സ്‌പ്രസിൽ നാലാം നമ്പർ പ്ലാറ്റ്‌ഫോമിലിറങ്ങിയ പ്രസിഡന്റിനെ ജയ് വിളിച്ചും പൂക്കൾ വിതറിയും പ്രവർത്തകർ വരവേറ്റു. തുടർന്ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണവേദിയിലേക്ക്.

ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്റെ നേതൃത്വത്തിൽ പുഷ്പ ഹാരമണിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ചേറ്റൂർ ബാലകൃഷ്ണൻ, കെ.പി. ശ്രീശൻ, ഉത്തരമേഖലാ പ്രസിഡന്റ് വി.വി. രാജൻ, വൈസ് പ്രസിഡന്റ് രാമദാസ് മണലേരി, മുൻ ജില്ലാ പ്രസിഡന്റുമാരായ പി. രഘുനാഥ്, ടി.പി. ജയചന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി. ബാലസോമൻ, പി. ജിജേന്ദ്രൻ, ജില്ലാ ട്രഷറർ ടി.വി. ഉണ്ണികൃഷ്ണൻ, വയനാട് മുൻ ജില്ലാ പ്രസിഡന്റ് കെ. സദാനന്ദൻ, ജില്ലാ ജനറൽ സെക്രട്ടറി പി.ജി. ആനന്ദ് കുമാർ, എൽ.ജെ.പി സംസ്ഥാന പ്രസിഡന്റ് എം. മൈഹബൂബ്, പട്ടികജാതി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.കെ. പ്രേമൻ, മഹിളാമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ജയാസദാനന്ദൻ, യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി. റെനീഷ്, കൗൺസിലർമാരായ നമ്പിടി നാരായണൻ, ഇ. പ്രശാന്ത് കുമാർ തുടങ്ങിയവർ ഷാൾ അണിയിച്ചു. സ്വീകരണത്തിന് സുരേന്ദ്രൻ മറുപടി പ്രസംഗം നടത്തി.