kseb

കുന്ദമംഗലം: കെ.എസ്.ഇ.ബി കുന്ദമംഗലം സെക്ഷന് കീഴിൽ കുരിക്കത്തൂരിലും മേലെ പതിമംഗലത്തും 40 ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച 100 കെ.വി.എ ട്രാൻസ്‌ഫോർമർ അഡ്വ.പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. 201920 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കുന്ദമംഗലം സെക്ഷന് കീഴിൽ നാല് ട്രാൻസ്‌ഫോർമറുകളാണ് സ്ഥാപിച്ചത്. കാരന്തൂർ, പിലാശ്ശേരി പാറമ്മൽ എന്നിവിടങ്ങളിലേത് നേരത്തേ കമ്മിഷൻ ചെയ്തിരുന്നു.
പുതിയ രണ്ടു ട്രാൻസ്‌ഫോർമർ വന്നതോടെ കുന്ദമംഗലം സെക്ഷന് കീഴിലുള്ള 1500 ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ വൈദ്യുതി ലഭിക്കും.
ഉദ്ഘാടനച്ചടങ്ങിൽ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ എം.എം.സുധീഷ് കുമാർ, പി.ജൂനാൻ എന്നിവർ പ്രസംഗിച്ചു. മേലെ പതിമംഗലത്ത് ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ സ്ഥലം സൗജന്യമായി വിട്ടുനൽകിയ കെ.സി ബാവയെ എം.എൽ.എ ഉപഹാരം നൽകി ആദരിച്ചു. സെക്ഷൻ അസിസ്റ്റന്റ് എൻജിനിയർ ടി.അജിത്ത് സ്വാഗതവും സബ് എൻജിനിയർ എം.വി.ഷിജു നന്ദിയും പറഞ്ഞു.