കോഴിക്കോട്: ഈശ്വരമംഗലം റോഡിൽ നവീകരിച്ച പൊതുകിണർ ഡെപ്യൂട്ടി മേയർ മീരാ ദർശക് ഉദ്ഘാടനം ചെയ്തു. പുതിയപാലത്തെ ജനകീയ ഡോക്ടറായിരുന്ന ഈശ്വരമംഗലത്ത് ശിവശങ്കരന്റെ സ്മരണാർത്ഥം റോഡിന് നാമകരണവും നടന്നു.
പാവപ്പെട്ട രോഗികൾക്കും അശരണർക്കും കൈത്താങ്ങായിരുന്നു ഡോ.ശിവശങ്കരൻ എന്ന ശിവൻ ഡോക്ടറെന്ന് മീരാ ദർശക് അനുസ്മരിച്ചു. കുടിവെള്ളക്ഷാമം രുക്ഷമായ കാലത്ത് പൊതുപ്രവർത്തകർ ഡോക്ടറെ സമാപിച്ചപ്പോൾ തന്റെ സ്ഥലം ഒരു ഉപേക്ഷയും കുടാതെ സമർപ്പിക്കുകയായിരുന്നു. അന്നത്തെ സ്ഥലം എം.എൽ.എ എം.ദാസൻ ഫണ്ട് അനുവദിക്കുയും ചെയ്തു. മൂന്ന് പതിറ്റാണ്ടുകാലം ശോചനീയാവസ്ഥയിലായ കിണർ ഇപ്പോഴത്തെ കൗൺസിലർ പി.പി. ഷാഹിദ മുൻകൈയടുത്ത് പൂർത്തികരിക്കുകയായിരുന്നു.