കുറ്റിയാടി : ഐഡിയൽ സ്‌കൂൾ വിദ്യാർത്ഥികളുടെ സർഗസൃഷ്ടികളാൽ വിവിധ ഭാഷകളിൽ വിരിഞ്ഞ 28 മാഗസിനുകൾ കവി കെ ടി സൂപ്പി പ്രകാശനം ചെയ്തു. പ്രിൻസിപ്പൽ മുഹമ്മദ് ഇഖ്ബാൽ അദ്ധ്യക്ഷത വഹിച്ചു. മികച്ച മാഗസിൻ എഡിറ്റർമാരായ വിദ്യാർത്ഥികൾക്ക് പുരസ്‌കാരം നൽകി. സെക്‌ഷൻ ഹെഡ് ടി.ജിഷ സ്വാഗതം പറഞ്ഞു. പി എം കഞ്ഞമ്മദ്, റസാഖ് പാലേരി, ഇ.ജെ നിയാസ് തുടങ്ങിയവർ സാന്നിദ്ധ്യം വഹിച്ചു. വി പി റസിയ നന്ദി പറഞ്ഞു. റഷീദലി ഷക്കീർ വാണിമേൽ, അസ്ഹർ വി, അസ്ലം കുനിയിൽ പ്രകാശ് വിലങ്ങാട്, ഫൈസൽ ടി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. കന്നുമ്മൽ ബ്ലോക്ക് കേരളോത്സവത്തിൽ കവിതാരചന മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ സബീഷ് തൊട്ടിൽപ്പാലത്തെ ചടങ്ങിൽ അനുമോദിച്ചു.