shajahan


പേരാമ്പ്ര: സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് ക്വാറി കമ്പനിക്കാരുടെ ഒത്താശക്കാരനായി മാറിയെന്ന് പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ പറഞ്ഞു.

ചെങ്ങോടുമലയിൽ ക്വാറിക്ക് വീണ്ടും പാരിസ്ഥിതികാനുമതി നൽകരുതെന്നാവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ കൂട്ടാലിടയിൽ സംഘടിപ്പിച്ച സത്യാഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ നയങ്ങളല്ല ചീഫ് സെക്രട്ടറി നടപ്പിലാക്കുന്നതെങ്കിൽ അദ്ദേഹത്തെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. കേരളത്തിലെ ക്വാറി മാഫിയകളെ നിയന്ത്രിച്ചില്ലെങ്കിൽ കേരളം ഇനിയും ദുരന്തഭൂമിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദിലീഷ് കൂട്ടാലിട അദ്ധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം. പി,
പി. സി. മോഹനൻ, ജിമിനേഷ് കൂട്ടാലിട, പ്രശാന്ത് നരയംകുളം, വി. പി. സരേന്ദ്രൻ, പി. കെ. ശശിധരൻ, നാസർ എസ്റ്റേറ്റ് മുക്ക്, രാധാകൃഷ്ണൻ ചോലക്കൽ, കല്പകശ്ശേരി ജയരാജൻ, ടി. കെ. നൗഷാദ്, വി. എം. അഷ്രഫ്, നിസാർ ചേലേരി, കെ. കെ. മാധവൻ, കെ. പി. രാജശേഖരൻ, നിജേഷ് അരവിന്ദ്, ജയപ്രകാശ് കായണ്ണ, എസ്. കെ. ലത്തീഫ്, രാജേഷ് കോളിക്കടവ്, ഉണ്ണികൃഷ്ണൻ തണൽ വേദി, മധുസൂദനൻ ചെറുക്കാട്, സി. കെ. സുനി ലാൽ, ജമാൽ പാലോളി, കെ. പി. പ്രകാശൻ, എൻ. കെ. മധുസൂദനൻ എന്നിവർ സംസാരിച്ചു.

സമരസമിതി പ്രവർത്തകരായ കൊളക്കണ്ടി ബിജു, പി. സി. മോഹനൻ, സി. കെ. സുനിലാൽ, മനോജ് കണ്ടിയിൽ, കെ. പി. ഷിനിജ, പി. സി. ജ്യോതിലക്ഷ്മി, എ. എം. ബാബു, ഒ. സത്യൻ എന്നിവരാണ് സത്യാഗ്രഹമിരുന്നത്. ഊരുമൂപ്പൻ പി. സി. കുഞ്ഞിരാമൻ നാരങ്ങനീര് നൽകി സത്യാഗ്രഹം അവസാനിപ്പിച്ചു. മഞ്‌നി തിരുവങ്ങൂർ, അജയൻ കാരാടി എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചിത്രം വരച്ചു. സമാപന സമ്മേളനം കെ. എം. ഷാജഹാൻ ഉദ്ഘാടനം ചെയ്തു.