bridge

കോഴിക്കോട്: വടക്കൻ മലബാറിനെയും കോഴിക്കോട് നഗരത്തെയും ബന്ധിപ്പിക്കുന്ന കോരപ്പുഴ പാലത്തിൻെറ നിർമ്മാണം അതിവേഗം പുരോഗമിക്കുന്നു.

പ്രളയം കാരണം ഒന്നര മാസത്തോളം പണി മുടങ്ങി പോയെങ്കിലും പാലത്തിന്റെ 64 തൂണുകളുടെ പൈലിംഗ് പ്രവൃത്തി പൂർത്തിയായി കഴിഞ്ഞു. അപ്രോച്ച് റോഡിന്റെ ഒന്നാംഘട്ട പണി ആരംഭിച്ചിട്ടുമുണ്ട്. എലത്തൂർ ഭാഗത്തു നിന്നുളള റോഡിന്റെ പണിയ്ക്കാണ് ഇപ്പോൾ തുടക്കമായത്. നിലം ബലപ്പെടുത്തുന്ന പ്രവൃത്തി നടന്നുവരികയാണ്.

കോരപ്പുഴയിലെ പഴയ പാലം 2018 ഡിസംബർ 19നാണ് പൊളിക്കാൻ തുടങ്ങിയത്. 18 മാസം കൊണ്ട് പണി പൂർത്തിയാക്കുമെന്ന ഉറപ്പായിരുന്നു കരാർ ഏറ്റെടുത്ത ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടേത്.

പ്രവൃത്തി പൂർത്തിയായത്

# കരയിലും പുഴയിലുമായി നിർമ്മിക്കുന്ന 8 കോൺഗ്രീറ്റ് തൂണുകൾ

# പാലത്തോട് ചേർന്നുള്ള ഏഴ് സ്പാനുകൾ

# 32 മീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള കൂറ്റൻ സ്പാനുകൾ

# എലത്തൂർ ഭാഗത്തുനിന്നായുള്ള രണ്ട് ആർച്ചുകൾ

പ്രവൃത്തി പുരോഗമിക്കുന്നത്

# എലത്തൂർ ഭാഗത്തു നിന്നും 180 ഉം കൊയിലാണ്ടി ഭാഗത്തു നിന്നും 150 മീറ്റർ നീളത്തിലും അപ്രോച്ച് റോഡ്

# കൊയിലാണ്ടി ഭാഗത്തുനിന്നായുള്ള 2 ആർച്ചുകൾ

# എൻഗേഡറുകൾ സ്ഥാപിക്കുന്നു

# ആറ് മീറ്റർ ഉയരത്തിലാണ് ആർച്ച് നിർമ്മാണം

" കരയോട് ചേർന്നുള്ള ഭാഗമായതിനാൽ ആദ്യത്തെ രണ്ട് സ്ലാബുകൾ സ്ഥാപിക്കാൻ എൻഗേഡറുകളുടെ ആവശ്യമില്ലായിരുന്നു. എന്നാൽ ബാക്കി ഭാഗം വരുന്നത് പുഴയിലായതിനാൽ എൻഗേഡറുകൾ സ്ഥാപിച്ച ശേഷമേ തുടർ പ്രവൃത്തി സാദ്ധ്യമാവൂ. ഫെബ്രുവരി അവസാനത്തോടെ എൻഗേഡറുകൾ സ്ഥാപിച്ചു കഴിയും. അതിനുശേഷമാണ് ബാക്കി ആർച്ചിന്റെയും സ്ലാബിന്റെയും പണി പൂർത്തിയാക്കുക. എട്ട് ആർച്ചുകളാണ് ഇവിടെ നിർമ്മിക്കുന്നത്. ഇതിന്റെ പ്രവൃത്തി ഒക്ടോബറോടെ പൂർത്തിയാകും "

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി