vaccancy-for-doctors

കോഴിക്കോട്: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ മാറ്റം വന്നെങ്കിലും ഡോക്ടർമാരുടെ കുറവിന് ഇതുവരെ പരിഹാരമായില്ല. ഇതിനാൽ പല ജില്ലകളിലും ജോലി ഭാരത്തിന്റെ ഞെരുക്കം കുറച്ചൊന്നുമല്ല. ജനസംഖ്യ ഇന്നത്തേക്കാളും വളരെ കുറവായിരുന്ന 1961ലെ സ്റ്രാഫ് പാറ്റേൺ തന്നെ ഇപ്പോഴും പിന്തുടരുന്നതിനാലാണ് ഡോക്ടർമാരുടെ കുറവ് ഇത്രയ്ക്ക് അനുഭവപ്പെടുന്നത്.

ജനസംഖ്യാനുപാതികമായി സംസ്ഥാനത്ത് ഏറ്റവും കുറവ് ഡോക്ടർമാരുള്ളത് മലപ്പുറം ജില്ലയിലാണ്. ഇവിടെ 8,673 പേർക്ക് ഒരു സർക്കാർ ഡോക്ടർ എന്ന കണക്കാണ്. പാലക്കാടാണ് തൊട്ടുപിറകിൽ. മൂന്നാമതായി കോഴിക്കോടും.

താരതമ്യേന മെച്ചപ്പെട്ട അവസ്ഥ പത്തനംതിട്ടയിലാണ്. ഇവിടെ 4,054 പേർക്ക് ഒരു സർക്കാർ ഡോക്ടറുണ്ട്. കൂടുതൽ സർക്കാർ ഡോക്ടർമാരുള്ള തിരുവനന്തപുരത്ത് പോലും 5,500 പേർക്കാണ് ഒരു ഡോക്ടറുള്ളത്.

സ്വകാര്യ ആശുപത്രികളോട് കിടപിടിക്കുന്ന സൗകര്യങ്ങളുള്ള സർക്കാർ ആശുപത്രികൾ ഏറെയുണ്ട്. ഇവിടങ്ങളിൽ രോഗികളുടെ തള്ളിക്കയറ്റവുമുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഒ.പി എണ്ണം കുത്തനെ ഉയർന്നിട്ടുണ്ട്. നേരത്തെ പ്രതിദിനം ഒരു ഡോക്ടർ ശരാശരി നൂറു രോഗികളെയാണ് പരിശോധിച്ചിരുന്നതെങ്കിൽ പലയിടത്തും എണ്ണം 200 കവിഞ്ഞ് 300 വരെ എത്തുന്നു.

ജില്ല ജനസംഖ്യ (2011) ആകെ ഡോക്ടർമാർ (2017) അനുപാതം

തിരുവനന്തപുരം 33,07,284 600 5500:1

കൊല്ലം 26,29,703 350 7429:1

പത്തനംതിട്ട 11,95,537 296 4,054:1

ആലപ്പുഴ 21,21,943 392 5413:1

ഇടുക്കി 11,07,453 135 8203:1

കോട്ടയം 19,79,384 390 5075:1

എറണാകുളം 32,79,860 513 6393:1

തൃശൂർ 31,10,892 431 7216:1

പാലക്കാട് 28,10,327 337 8341:1

മലപ്പുറം 41,10,956 474 8673:1

കോഴിക്കോട് 30,89,543 376 8217:1

വയനാട് 8,16,559 151 5408:1

കണ്ണൂർ 25,25,637 439 5753:1

കാസർകോട് 13,02,600 183 7118:1