കൽപ്പറ്റ: പൗരത്വ നിയമഭേദഗതിക്കെതിരെയും, കേന്ദ്ര,കേരള സർക്കാരുകളുടെ ദുർഭരണത്തിനുമെതിരെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഐ സി ബാലകൃഷ്ണൻ നയിക്കുന്ന രാഷ്ട്ര രക്ഷാമാർച്ച് 19 മുതൽ 29 വരെ നടക്കുമെന്ന് നേതാക്കൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
19ന് വൈകീട്ട് അഞ്ച് മണിക്ക് കൽപ്പറ്റയിൽ മുൻ വി.എം സുധീരൻ മാർച്ച് ഉദ്ഘാടനം ചെയ്യും. 20ന് രാവിലെ ഒമ്പത് മണിക്ക് അരപ്പറ്റയിൽ നിന്നാരംഭിക്കുന്ന മാർച്ച് മേപ്പാടിയിലെത്തി വൈകീട്ട് അഞ്ചിന് മുട്ടിലിൽ സമാപിക്കും. 21ന് രാവിലെ ഒമ്പത് മണിക്ക് കമ്പളക്കാട് നിന്ന് ആരംഭിച്ച് പടിഞ്ഞാറത്തറയിൽ സമാപിക്കും. 22ന് കാവുമന്ദം, പിണങ്ങോട്, പൊഴുതന, വൈത്തിരി 23ന് പനമരം, അഞ്ചുകുന്ന്, ദ്വാരക, വെള്ളമുണ്ട എന്നിവിടങ്ങളിവും 24ന് മക്കിയാട്, വാളാട്, തലപ്പുഴ 25ന് കാട്ടിക്കുളം, പയ്യമ്പള്ളി, പാണ്ടിക്കടവ്, മാനന്തവാടി ഗാന്ധിപാർക്ക്, 26ന് മുള്ളൻകൊല്ലി, പുൽപ്പള്ളി, ഇരുളം, വാകേരി, 27ന് കേണിച്ചിറ, മീനങ്ങാടി, അമ്പലവയൽ, 28ന് തോമാട്ടുചാൽ, ചുള്ളിയോട്, ചീരാൽ എന്നിവിടങ്ങളിലൂടെയും മാർച്ച് കടന്നുപോകും. സമാപനദിവസമായ 29ന് കല്ലൂരിൽ നിന്ന് ആരംഭിച്ച് വൈകിട്ട് ബത്തേരിയിൽ സമാപിക്കും.
ബത്തേരിയിൽ നടക്കുന്ന ബഹുജനറാലിയിൽ രാഹുൽഗാന്ധി എം.പി, പ്രിയങ്കാഗാന്ധി, മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി വേണുഗോപാൽ തുടങ്ങിയവർ പങ്കെടുക്കും.
25ന് മാനന്തവാടിയിൽ ഉമ്മൻചാണ്ടിയും, 27ന് അമ്പലവയലിൽ രമേശ് ചെന്നിത്തലയും പ്രസംഗിക്കും.
വാർത്താസമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണൻ, കെ.പി.സി.സി എക്സിക്യുട്ടീവ് അംഗം എൻ.ഡി അപ്പച്ചൻ, കെ.പി.സി.സി അംഗം പി.പി.ആലി, ഡി.പി.രാജശേഖരൻ എന്നിവർ പങ്കെടുത്തു.