കൽപ്പറ്റ: 40 ലക്ഷം രൂപ മുടക്കി ഒരു മാസം മുമ്പ് ഉദ്ഘാടനംചെയ്ത കൽപ്പറ്റ പഴയ സ്റ്റാന്റിലെ കംഫർട്ട് സ്റ്റേഷനിൽ നിന്ന് കക്കൂസ് മാലിന്യം തോട്ടിലേക്കും ബസ് സ്റ്റാന്റിലേക്കും ഒഴിക്കിയതിനെതിരെ മുനിസിപ്പൽ യു.ഡി.എഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിന് മുമ്പിൽ ധർണയും കംഫർട്ട് സ്റ്റേഷനിലേക്ക് മാർച്ചും നടത്തി.
കൽപ്പറ്റ നഗരസഭ 2017-18 വർഷം യു.ഡി.എഫ് 32 ലക്ഷം രൂപയ്ക്ക് ആരംഭിച്ച കംഫർട്ട് സ്റ്റേഷൻ പിന്നീട് വന്ന എൽ.ഡി.എഫ് കൗൺസിൽ 40 ലക്ഷമായി ഉയർത്തി പ്രവൃത്തി പൂർത്തികരിച്ചു. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസം തികയുന്നതിന് മുമ്പ് ബസ് സ്റ്റാന്റിലേക്കും അടത്തുള്ള തോട്ടിലേക്കും കക്കൂസ് മാലിന്യം ഒഴുകുകയാണ്.ഇത് ശ്രദ്ധയിൽ പെടുത്തിയിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കംഫർട്ട് സ്റ്റേഷൻ പൂട്ടി. പ്രശ്നം പരിഹരിച്ചതിന് ശേഷമെ തുറക്കുകയുള്ള എന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ഉറപ്പ് നൽകി. ഈ പ്രവൃത്തിയിൽ ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നതെന്നും,പാർട്ടിക്കാരനായ കരാറുകാരൻ ചെയ്ത പ്രവൃത്തി ഉദ്യോഗസ്ഥൻമാർ വേണ്ടത്ര പരിശോധന നടത്താതെയാണ് ബിൽ തുക കൊടുത്തതെന്നും യു.ഡി.എഫ് കൗൺസിലർമാർ ആരോപിച്ചു.ഇതിനെതിരെ വിജിലൻസിൽ പരാതി കൊടുക്കും. പള്ളിത്താഴെ, ഗ്രാമത്ത് വയൽ, അമ്പിലേരി, മുണ്ടേരി,മണയങ്കോട് എന്നീ പ്രദേശങ്ങളിലെ ജനങ്ങൾ ഉപയോഗിക്കുന്ന തോട്ടിലേക്കാണ് കക്കൂസ് മാലിന്യം ഒഴുക്കിവിട്ടത്.
മാർച്ചും ധർണയും യു.ഡി.എഫ് പാർലമെന്ററി നേതാവ് പി.പി.ആലി ഉദ്ലാടനം ചെയ്തു.യു.ഡി.എഫ് മുനിസിപ്പൽ ചെയർമാൻ എ.പി.ഹമീദ് അദ്ധ്യക്ഷത വഹിച്ചു.ഉമൈബ മൊയ്തീൻകുട്ടി, ടി.ജെ.ഐസക്, കെ.അജിത, കെ.കെ.കുഞ്ഞമ്മദ്, പി.വിനോദ് കുമാർ, വി.പി.ശോശാമ്മ, ജൽത്രൂദ് ചാക്കോ, ഒ.സരോജിനി, ആയിഷ പള്ളിയാൽ, വി.ശ്രീജ, പി.ആർ.ബിജു, പി.പി.ഷൈജൽ, സാലി റാട്ടക്കൊല്ലി,ഗിരീഷ് കൽപ്പറ്റ, വി.ടി.റൗഫ്, അസീസ് അമ്പിലേരി, കെ.നൗഫൽ,ഷമീർ ഒടുവിൽ, അബു ഗൂഡലായി, കെ.മുസ്തഫ, ജലീൽ ഗൂഡലായി, സുനിൽ മുണ്ടേരി എന്നിവർ നേതൃത്വം നൽകി.
ഫോട്ടോ 06
യു.ഡി.എഫ് കൗൺസിലർമാർ കൽപ്പറ്റ പഴയ സ്റ്റാൻന്റിലെ കംഫർട്ട് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചും ധർണയും പി.പി.ആലി ഉദ്ഘാടനം ചെയ്യുന്നു.