jaya

കോഴിക്കോട്: നമ്മൾ ദാരിദ്ര്യം ഉടലെടുക്കുന്ന നാടായി കഴിഞ്ഞാൽ പോരെന്നും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ട നാടല്ല നമ്മുടെന്നും മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. എം. ദാസൻ മെമ്മോറിയൽ കോ-ഓപറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് എൻജിനിയറിംഗ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിൽ (എം.ഡിറ്റ്) അക്കാഡമിയ ഇൻഡസ്ട്രി മീറ്റിന്റെ ഉദ്ഘാടനവും എം.ഡിറ്റ് ഇന്‍ഡസ്ട്രിയൽ വില്ലേജിന്റെ തറക്കല്ലിടലും നിർവഹിക്കുകയായിരുന്നു അദ്ദേഹം. വ്യവസായ സംരഭകരെ തടസപ്പെടുത്തിയും ഭീഷണപ്പെടുത്തിയും പണം സമ്പാദിക്കുന്ന ലോബി കേരളത്തിലുണ്ട്. ഇവരെ സർക്കാർ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
എം.ഡിറ്റ് ചെയർമാൻ എം. മെഹബൂബ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. പി.എം. മഹീശൻ വിഷയാവതരണം നടത്തി. പുരുഷൻ കടലുണ്ടി എം.എൽ.എ, എ.പി.ജെ. അബ്ദുൾകലാം ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ എം.എസ്. രാജശ്രീ, ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജു ചെറുകാവിൽ, അത്തോളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രവീന്ദ്രൻ ചിറ്റൂർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ. നജീബ്, യു.എൽ.സി.സി.എസ് ലിമിറ്റഡ് ചെയർമാൻ രമേശന്‍ പാലേരി, കെ.എസ്.എസ് ഐ.എ സംസ്ഥാന പ്രസിഡന്റ് എം. ഖാലിദ്, എം.ഡിറ്റ് ഡയറക്ടർ എച്ച്. അഹിനസ് എന്നിവർ സംസാരിച്ചു.