calicut-university
calicut university

സ്‌കോളർഷിപ്പ് അപേക്ഷ

ഇന്റർസോൺ ആർട്‌സ് ഫെസ്റ്റിവൽ, ഇന്റർ യൂണിവേഴ്‌സിറ്റി സൗത്ത് സോൺ, നാഷണൽ യൂത്ത് ഫെസ്റ്റിവലുകൾ എന്നിവയിൽ ഒന്നാം സ്ഥാനം നേടിയവർക്കും ഇന്റർ യൂണിവേഴ്‌സിറ്റി സൗത്ത് സോൺ, നാഷണൽ യൂത്ത് ഫെസ്റ്റിവലുകളിൽ വ്യക്തിഗത ഇനങ്ങളിൽ രണ്ടാം സ്ഥാനം നേടിയവർക്കും സ്കോളർഷിപ്പിന് അപേക്ഷിക്കാം. നിർദ്ദിഷ്ട മാതൃകയിലുള്ള അഡ്വാൻസ് റസിറ്റ്, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം 29-നകം ഡീൻ, വിദ്യാർത്ഥിക്ഷേമ വിഭാഗം, കാലിക്കറ്റ് സർവകലാശാല, 673 635 വിലാസത്തിൽ തപാൽ മാർഗമോ നേരിട്ടോ ലഭിക്കണം. അഡ്വാൻസ് റസിറ്റിന്റെ മാതൃക www.uoc.ac.in/Department of Students Welfareൽ .

പരീക്ഷ 25ന്

നവംബർ 12-ന് നടത്തേണ്ടിയിരുന്ന വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എം.എ അറബിക് പ്രീവിയസ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പേപ്പർ 8-204 (പി) ഹദീസ് ലിറ്ററേച്ചർ ഫസ്റ്റ് അപ്പിയറൻസ്/ സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷ 25-ന് നടക്കും.

പരീക്ഷാഫലം

എം.ഫിൽ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് ഒന്നാം സെമസ്റ്റർ (ഒക്‌ടോബർ 2018), രണ്ടാം സെമസ്റ്റർ (ജൂൺ 2019), രണ്ടാം സെമസ്റ്റർ എം.ഫിൽ കമ്പ്യൂട്ടർ സയൻസ് (ജൂണ്‍ 2019) പരീക്ഷാഫലം വെബ്‌സൈറ്റിൽ.